വഞ്ചനാ കേസില്‍ പ്രതിയായ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോന്നി സ്റ്റേഷനിലെ സിപിഒ ബിനുകുമാര്‍ ആണ് മരിച്ചത്. റാന്നി സ്വദേശി നല്‍കിയ പരാതിയിന്മേല്‍ ബിനുവിനെതിരെ കേസെടുത്തിരുന്നു
കോന്നി: വഞ്ചനാ കേസില്‍ പ്രതിയായ പൊലീസുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോ ന്നി സ്റ്റേഷനിലെ സിപിഒ ബിനുകുമാര്‍ ആണ് മരിച്ചത്. റാന്നി സ്വദേശി നല്‍കിയ പരാതിയിന്മേല്‍ ബിനുവിനെതിരെ കേസെടുത്തിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ ന്ന് ഇയാള്‍ ഒളിവില്‍ പോയിരുന്നു.രണ്ടാഴ്ചയാ യി ജോലിക്ക് ഹാജരായിരുന്നില്ല. പത്തനംതിട്ട എ.ആര്‍ ക്യാമ്പിലാണ് ബിനു കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്ത്രീകളോട് സൗഹൃദം സ്ഥാപിച്ച് പണം തട്ടിയെടുത്തുവെന്നായിരുന്നു ഇയാള്‍ക്കെതിരെയുള്ള പരാ തി. റാന്നി സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോള്‍ പ്രദേശവാസിയായ യുവതിയില്‍ നിന്ന് പതിമൂന്നര ല ക്ഷം രൂപയും കാറും തട്ടിയെടുത്തുവെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്തതിന് പിന്നാലെയാണ് ബിനുകുമാര്‍ ഒളിവില്‍ പോയത്. കേസ് രജിസ്റ്റര്‍ ഒരു മാസം പിന്നിട്ടിട്ടും ബിനുവി നെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
എ.ആര്‍.ക്യാമ്പിലെ ഒരു പോലീസുകാരന്റെ ലുങ്കിയിലാണ് ഇയാള്‍ തൂങ്ങി മരിച്ചത്. യുവതിയില്‍ നിന്ന് തട്ടിയെടുത്ത കാറിന്റെ ആര്‍സി ബുക്ക് പണയം വച്ച് 10 ലക്ഷം രൂപ ഇയാള്‍ സ്വകാര്യ പണമി ടപാട് സ്ഥാപനത്തില്‍ നിന്ന് കൈപ്പറ്റിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ബിനുകുമാര്‍ ഹൈക്കോട തിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട തി തള്ളിയിരുന്നു. ഇതിലുള്ള നിരാശയാകാം മര ണത്തിന് കാരണമെന്നാണ് നിഗമനം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.