യാംബു: സന്ദർശകർക്ക് നറുമണം പരത്തി യാംബു റോയൽ കമീഷനിലെ വാട്ടർ ഫ്രൻഡ് പാർക്കിൽ പെർഫ്യൂം എക്സിബിഷൻ. പ്രാദേശികവും ലോകോത്തരവുമായ കമ്പനികളുടെയും ഏജൻസികളുടെയും പങ്കാളിത്തത്തോടെയാണ് ജുബൈൽ ആൻഡ് യാംബു ഇൻഡസ്ട്രിയൽ സിറ്റി സർവിസ് കമ്പനിയുടെ (ജബീൻ) സഹകരണത്തോടെ രണ്ടാഴ്ച നീളുന്ന പ്രദർശനമേള സംഘടിപ്പിക്കുന്നത്.
യാംബു റോയൽ കമീഷൻ സി.ഇ.ഒ എൻജി. അബ്ദുൽ ഹാദി ബിൻ അബ്ദുറഹ്മാൻ അൽ ജുഹാനിയാണ് പെർഫ്യൂം എക്സിബിഷൻ ഉദ്ഘാടനം ചെയ്തത്. മേള ജനുവരി11വരെ തുടരും. രാജ്യത്തിനകത്തും പുറത്തുമുള്ള 70 ലധികം ബ്രാൻഡുകൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. യാംബുവിൽ തുടർച്ചയായി നടക്കുന്ന മൂന്നാമത്തെ മേളയാണിത്. അറബികൾക്ക് ഏറെ പ്രിയമായ ഊദ് തൈലങ്ങളുടെ വ്യത്യസ്ത പ്രദർശനവും അവയുടെ വിൽപനയും ഇവിടെ തകൃതിയായി നടക്കുന്നു.
തൊലിപ്പുറത്ത് ഉപയോഗിക്കുന്ന ഇത്തരം ഊദ് തൈലത്തിന് സൗദിയിൽ ആവശ്യക്കാർ ഏറെയാണ്. ഊദ് മരമെന്ന് തോന്നിപ്പിക്കുന്ന തടിയിൽ നിർമിച്ച് സ്വർണ നിറമുള്ള ബെൽറ്റിൽ പൊതിഞ്ഞ ധൂമപാത്രത്തിൽനിന്ന് പുകഞ്ഞുപൊന്തുന്ന മുന്തിയ ഊദിന്റെ സുഗന്ധം അറബി വീടുകളുടെ പ്രൗഢിയുടെ പ്രതീകം കൂടിയാണ്. മനോഹരമായി രൂപകൽപന ചെയ്തിട്ടുള്ള പ്രത്യേക പവിലിയനിൽ 20ഓളം സെയിൽസ് ഔട്ട് ലെറ്റുകളും 15 ലേറെ ഫുഡ് കോർട്ടുകളും പ്രദർശന നഗരിയിൽ ഒരുക്കിയിട്ടുണ്ട്.
അറേബ്യ, യൂറോപ്പ്, ഏഷ്യൻ രാജ്യങ്ങളിലെ പരമ്പരാഗത രീതിയിലുള്ള സുഗന്ധദ്രവ്യങ്ങളും ലോകോത്തര ബ്രാൻഡുകളിൽ അറിയപ്പെടുന്ന പെർഫ്യൂമുകളും വ്യത്യസ്ത സ്റ്റാളുകളിലായി മനോഹരമായ രീതിയിലാണ് ഇവിടെ പ്രദർശിപ്പിച്ചിട്ടുള്ളത്. ലോകത്തിലെ മികച്ച ബ്രാൻഡുകൾ കുറഞ്ഞ വിലയിൽ വാങ്ങാനും അതിന്റെ നറുമണം ആസ്വദിക്കാനും എക്സിബിഷനിൽ സൗകര്യമുണ്ടെന്ന് സംഘാടകർ പറഞ്ഞു.
ചെങ്കടലിന്റെ തീരത്ത് ഒരുക്കിയിരിക്കുന്ന മേളയും അതിനോടനുബന്ധിച്ചുള്ള വിവിധ ഉല്ലാസ സംവിധാനങ്ങളും സന്ദർശകർക്ക് സവിശേഷമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള പെർഫ്യൂം വ്യവസായ മേഖലകളിലെ വിദഗ്ധർ പങ്കെടുക്കുന്ന മേളയിൽ സുഗന്ധ വസ്തുക്കൾക്ക് പുറമെ സൗന്ദര്യവർധക വസ്തുക്കൾ, തേൻ തുടങ്ങിയവയും പ്രദർശനത്തിനും വിൽപനക്കും ഉണ്ട്. സുഗന്ധദ്രവ്യങ്ങളോട് പ്രിയമുള്ള സ്വദേശികളായ അറബികൾക്ക് പുറമെ മലയാളികളടക്കമുള്ള വിദേശികളും ധാരാളമായി പ്രദർശന വിൽപനമേള കാണാൻ എത്തുന്നുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.