Breaking News

സൗദി വിസിറ്റ്​ വിസയുടെ കാര്യം ഇനി വിദേശ രാജ്യങ്ങളിലെ സൗദി എംബസികൾ തീരുമാനിക്കും

റിയാദ്​ : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ്​ വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റം. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത്​ വേണമെന്ന്​ തെരഞ്ഞെടുക്കാനുള്ള ഓപ്​ഷൻ വിദേശകാര്യ മന്ത്രാലയത്തി​െൻറ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന്​ പൂർണമായും പിൻവലിച്ചു. ബുധനാഴ്​ച മുതലാണ്​ പോർട്ടലിൽനിന്ന്​ ഈ ഓപ്​ഷൻ കാണാതായത്​. പകരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​ ഒരു അറിയിപ്പാണ്​. വിസയുടെ കാലാവധി, സിംഗിൾ എ​ൻട്രിയോ മൾട്ടിപ്പിൾ എ​ൻട്രിയോ എന്നത്​, സൗദിയിലെ താമസകാലം എന്നിവ വിസ സ്​റ്റാമ്പിങ്​ സമയത്ത്​ അതത്​ രാജ്യങ്ങളിലെ സൗദി എംബസികൾ​ തീരുമാനിക്കുമെന്നാണ്​ ആ അറിയിപ്പിൽ പറയുന്നത്​.
നിലവിലെ സംവിധാനം വഴി വിസക്ക്​ അപേക്ഷിക്കാം. എന്നാൽ കാലാവധിയും വിസയുടെ തരമായ സിംഗിളോ മൾട്ടിപ്പിളോ എന്നതും അപേക്ഷിക്കു​േമ്പാൾ നിശ്ചയിക്കാനാവില്ല. അത്​ വി.എഫ്​.എസ്​ വഴി വിസ സ്​റ്റാമ്പിങ്ങിന്​ അയക്കു​േമ്പാൾ എംബസിയാണ്​ തീരുമാനിക്കുക. സിംഗിളോ മൾട്ടിപ്പിളോ ഏതാണ്​​ കിട്ടുകയെന്നും എത്ര കാലത്തേക്കുള്ള വിസ ആയിരിക്കുമെന്നും മുൻകൂട്ടി അറിയാനാവി​ല്ലെന്ന്​ ചുരുക്കം. സ്​റ്റാമ്പിങ്​ നടപടി പൂർത്തിയാക്കി പാസ്​പോർട്ട്​ കൈയ്യിൽ കിട്ടു​േമ്പാൾ മാ​ത്രമേ അറിയൂ.
ഈ വർഷം ജനുവരി 31ന്​ മൾട്ടിപ്പിൾ റീഎൻട്രി വിസിറ്റ്​ വിസ ഓപ്​ഷൻ ഒഴിവാക്കിയിരുന്നു​. ​18 ദിവസത്തിന്​ ശേഷം അത്​ പുനഃസ്ഥാപിച്ച്​ വീണ്ടും വിസ അനുവദിച്ചുതുടങ്ങിയെങ്കിലും സ്​റ്റാമ്പ്​ ചെയ്​ത്​ കിട്ടിയിരുന്നില്ല. മൾട്ടിപ്പിൾ റീഎൻട്രി വിസയുമായി സമീപിക്കു​േമ്പാൾ സിംഗിൾ എൻട്രി മാത്രമേ നിലവിലുള്ളൂ എന്ന മറുപടിയാണ്​ വി.എഫ്​.എസ്​ കേന്ദ്രങ്ങളിൽനിന്ന്​ കിട്ടിയിരുന്നത്​.
നാട്ടിലെ സ്​കൂൾ അവധിക്കാലത്ത്​ വിസിറ്റ്​ വിസയിൽ സൗദിയിലേക്ക്​ വരാൻ കാത്തിരുന്ന പ്രവാസി കുടുംബങ്ങൾ ഉൾപ്പടെയുള്ളവർ ഇതോടെ നിരാശയിലായി​. ഹജ്ജിന്​ മുന്നോടിയായുള്ള നിയന്ത്രണമായിരിക്കും എന്ന്​ കരുതിയിരിക്കുകയായിരുന്നു എല്ലാവരും. ഹജ്ജ്​ കഴിഞ്ഞാൽ ഒരു വർഷത്തേക്ക്​ സ്​റ്റാമ്പ്​ ചെയ്​തുകിട്ടിയേക്കും എന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാൽ പുതിയ മാറ്റം ആ പ്രതീക്ഷയെ കൂടി ഇല്ലാതാക്കുന്നതാണ്​.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.