ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും വിപണിയിലെ അമിത വിലയും പൂഴ്ത്തിവെപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്
റമദാന്‍ സമാഗതമായതോടെ വിപണിയില്‍ പ്രത്യേക പരിശോധനക്ക് തുടക്കം കുറിച്ചതായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പ് വരുത്തുന്നതിനും വിപണിയിലെ അമിത വിലയും പൂഴ്ത്തിവെപ്പ് തടയുന്നതും ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന നടത്തുന്നത്.
റമദാനില്‍ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെയും പഴം പച്ചകറി കളു ടെയും ഗുണമേന്‍മയും ലഭ്യതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയാണ് രാജ്യത്തെ എല്ലാ വിപണി കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനക്ക് തുടക്കം കുറിച്ചത്. ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നു ണ്ടെന്ന് ഉറപ്പ് വരുത്തുക. വിപണി വിലയെക്കാള്‍ തുക വര്‍ധിപ്പിച്ച് വില്‍ക്കുക. ഉല്‍പന്നത്തിന്റെ ലഭ്യതയില്‍ കുറവ് വരുത്തി കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുക. ഗുണനിലവാരമില്ലാത്ത ഉല്‍പ ന്നങ്ങളെ കൃത്രിമ പദാര്‍ഥങ്ങള്‍ ഉപയോഗിച്ച് വില്‍ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ പിടി കൂടുന്നത് ലക്ഷ്യമിട്ടാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചു വരുന്നതെന്ന് അതോറിറ്റി വക്താവ് പറഞ്ഞു.
ഇതിനകം 805 വെയര്‍ഹൗസുകളില്‍ പരിശോധന നടത്തിയവയില്‍ പതിനേഴ് എണ്ണം അടപ്പിച്ചു. 906 ഭക്ഷ്യ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ 264 സ്ഥാപനങ്ങള്‍ ക്കെതിരെ നടപടി കൈക്കൊണ്ടതായും അധികൃതര്‍ വ്യക്തമാക്കി.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.