റിയാദ്: സൗദിയുടെ 94-ാമത് ദേശീയ ദിനം നാളെ ആഘോഷിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാജ്യത്തിന്റെ സ്ഥാപകനായ അബ്ദുള്ള അസീസ് രാജാവ് 1932 ൽ സൗദിയുടെ ഏകീകരണം പൂർത്തിയാക്കിയതിന്റ ഓർമ്മ പുതുക്കിയാണ് ദേശീയ ദിനം ആഘോഷിക്കുന്നത്.
റിയാദ് മുതൽ ജിദ്ദ വരെയും അവിസ്മരണീയമായ കരിമരുന്ന് പ്രയോഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർ ഷോ അരങ്ങേറും. രാജ്യത്തിന്റെ വിവിധ മേഖലകളിലായി പരിപാടികളും പ്രവർത്തനങ്ങളുമായി വ്യോമ സേന രംഗത്തുണ്ടാകും.
റിയാദിൽ സെപ്തംബർ 22, 23 തീയതികളിൽ കൈറോവാൻ ഡിസ്ട്രിക്റ്റിലെ ഉമ്മു അജ്‌ലാൻ പാർക്കിൽ വൈകീട്ട് 4.30 ന് ആയിരിക്കും എയർ ഷോ നടക്കുക. സെപ്തംബർ 22, 23 തീയതികളിൽ ഖമീസ് മുഷൈത് (ബോളിവാർഡ് – തംനിയ – സറാത് ഉബൈദ), അബ്ഹ (കിങ് ഖാലിദ് റോഡ് – ആർട്ട് സ്ട്രീറ്റ്), അമീർ മുഹമ്മദ് ബിൻ സഊദ് പാർക്ക്, അമീർ ഹുസാം ബിൻ സഊദ് പാർക്ക്, അൽബാഹയിലെ റഗദാൻ ഫോറസ്റ്റ് ഫോറസ്റ്റ് എന്നിവിടങ്ങളിൽ വൈകീട്ട് അഞ്ചിന് ഷോകൾ അരങ്ങേറും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കരിമരുന്ന് പ്രയോഗവും നടക്കും. ദേശീയ ദിനത്തോട് അനുബന്ധിച്ച് വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ചവരെയാണ് സൗദിയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.