Breaking News

സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം.!

റിയാദ്: സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഗെയിൻ) ഉച്ചകോടിയുടെ മൂന്നാം പതിപ്പിന് റിയാദിൽ തുടക്കം. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ നീളുന്ന ഉച്ചകോടിക്ക് റിയാദിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര കൺവെൻഷൻ സെന്ററാണ് വേദി. നൂറു രാജ്യങ്ങളിൽനിന്നുള്ള ഈ പ്രമുഖർ, സാമ്പത്തിക നയ നിർമാതാക്കൾ, ചിന്തകർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധർ, 450 ലധികം പ്രഭാഷകർ എന്നിവരാണ് പങ്കെടുക്കുന്നത്. 150 ലധികം യോഗങ്ങളും ശിൽപശാലകളും നടക്കുന്നുണ്ട്.സൗദിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ഞങ്ങളുടെ യാത്രയെ നയിക്കുന്നത് ‘വിഷൻ 2030’ ആണെന്ന് സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി ((സ​ദ്​​യ)) പ്രസിഡൻറ് ഡോ. അബ്ദുല്ല ബിൻ ശറഫ് അൽ ഗാംദി ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിൽ പറഞ്ഞു.

മൂന്നാം പതിപ്പിലെ പ്രവർത്തനങ്ങൾക്ക് കിരീടാവകാശിക്ക് നന്ദി അറിയിച്ചു. കിരീടാവകാശിയുടെ ഉറച്ച നേതൃത്വം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൂതന രാജ്യങ്ങളുടെ പട്ടികയിൽ സൗദിയെ ഉൾപ്പെടുത്താൻ സഹായിച്ചു. ഡേറ്റ അധിഷ്ഠിത സമ്പദ്വ്യവസ്ഥയിലും കൃത്രിമ ബുദ്ധിയിലും രാജ്യത്തെ നേതൃസ്ഥാനത്തേക്ക് ഉയർത്തുന്നതിന് ‘(സ​ദ്​​യ)’ക്ക് കിരീടാവകാശിയുടെ നിരന്തരമുള്ള പിന്തുണ ലഭിച്ചു. ഇന്ന് ഈ ഉച്ചകോടിയിൽ, മനുഷ്യരാശിയുടെ നന്മക്കായി ഞങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിരുകൾ കൂടുതൽ വി പുലപ്പെടുത്തുകയാണെന്നും ‘(സ​ദ്​​യ)’ പ്രസിഡന്റ് പറഞ്ഞു.
എ.ഐ പ്രതിഭകൾക്കായുള്ള ആഗോള മത്സരം നമ്മൾ മറികടക്കേണ്ട സങ്കീർണവും പരസ്പരബന്ധിതവും നിർണായകവുമായ ഒരു വെല്ലുവിളിയാണ്. പ്രതിഭകളോടുള്ള ഗ്ലോബൽ നോർത്തിന്റെ ആകർഷണം വിടവ് വർധിപ്പിക്കുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ ഡിജിറ്റൽ, സാമ്പത്തിക, സാമൂഹിക വികസനത്തിന് ഭീഷണിയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 2019ൽ സ്ഥാപിതമായതു മുതൽ ഡേറ്റ, ആർട്ടിഫിഷ്യൽ ഇന്റ ലിജൻസ് മേഖലയിൽ സൗദി നടത്തുന്ന ശ്രമങ്ങൾ നിരവധിയാണ്. ആദ്യ ഉച്ചകോടിയോട് അനുബന്ധിച്ച് ഒരു യു.എൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപദേശക സമിതി സ്ഥാപിക്കുന്നതിനുള്ള കൺസൾട്ടേറ്റിവ് സെ ഷൻ നടത്തിയിരുന്നു. മൂന്നാം ഉച്ചകോടിയിലേക്ക് എത്തിയപ്പോൾ അതിന്റെ വിജയം ആഘോഷിക്കുന്ന സ്ഥിതിയിലായി.
മെഡിക്കൽ രംഗത്തെ വെല്ലുവിളികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ അഭിമുഖീകരിക്കുന്നതിനായി സർക്കാർ ഏജൻസികളുമായി ചേർന്ന് (സ​ദ്​​യ) വിവിധ ശ്രമങ്ങളാണ് നടത്തിയത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഡയബറ്റിക് റെറ്റിനോപ്പതി രോഗസാധ്യതയുള്ള 846 ആളുകളിൽ രോഗനിർണയം നടത്താൻ ‘എന്റെ കണ്ണുകൾ’ എന്ന പേരിൽ ആവിഷ്കരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാമിങ്ങിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും വേണ്ടിയുള്ള ഏറ്റവും വലിയ ദേശീയ ഒളിമ്പ്യാഡ് രാജ്യത്ത് സംഘടിപ്പിച്ചു. അതിൽ 5,70,000-ലധികം വിദ്യാർഥികളും വനിതകളും പങ്കെടുത്തു. ഇപ്പോൾ 25 ല ധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായുള്ള ആദ്യത്തെ അന്താരാഷ്ട്ര ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നുവെന്നും (സ​ദ്​​യ) പ്രസിഡൻറ് പറഞ്ഞു. ഈ ഉച്ചകോടി 25-ലധി കം പ്രാദേശികവും അന്തർ ദേശീയവുമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും 70-ലധികം പ്രാദേശികവും ആഗോളവുമായ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുന്നതിനും സാക്ഷ്യം വഹിക്കും.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.