റിയാദ് : സൗദി അറേബ്യയുടെ ടൂറിസം മേഖല രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ഈ വർഷവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. യുഎൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 61% വർധനയാണ് രേഖപ്പെടുത്തിയത്.ടൂറിസം മന്ത്രാലയത്തിന്‍റെ പദ്ധതികളുടെയും സൗദി വിഷൻ 2030ന്‍റെയും ഭാഗമായുള്ള ശ്രമങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. രാജ്യത്തിന്‍റെ വൈവിധ്യമാർന്ന ടൂറിസം ഓപ്ഷനുകളിലും അവയുടെ ഗുണനിലവാരത്തിലും യാത്രക്കാരുടെ വിശ്വാസം വർധിച്ചതാണ് വിനോദസഞ്ചാരികളുടെ വരവ് വർധിക്കാൻ കാരണം. റിയാദ് സീസൺ പോലുള്ള മേളകൾ രാജ്യാന്തര ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്.
രാജ്യാന്തര വിനോദസഞ്ചാര ചെലവുകളുടെ കാര്യത്തിൽ സൗദി അറേബ്യ ലോക രാജ്യങ്ങളുടെ റാങ്കിങിൽ 15 സ്ഥാനങ്ങൾ മുന്നേറി. 2019നെ അപേക്ഷിച്ച് 2023ൽ ആഗോളതലത്തിൽ പന്ത്രണ്ടാം സ്ഥാനത്തെത്തി. 2024 ലെ ആദ്യ ഏഴ് മാസങ്ങളിൽ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വളർച്ചയുടെ കാര്യത്തിൽ ജി20 രാജ്യങ്ങളിൽ ഒന്നാമതുമാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.