റിയാദ് : ഇന്ത്യയുടെയും സൗദിയുടെയും പവർ ഗ്രിഡുകൾ സമുദ്രത്തിനടിയിലൂടെ കേബിൾ വഴി ബന്ധിപ്പിക്കുന്നതിന്റെ സാധ്യതാ പഠനത്തിന് ധാരണ. സൗദി-ഇന്ത്യ തന്ത്രപ്രധാന പങ്കാളിത്ത കൗൺസിലിന് കീഴിൽ റിയാദിൽ നടന്ന രണ്ടാമത് സാമ്പത്തിക, നിക്ഷേപക മന്ത്രിതല യോഗത്തിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്.
വാണിജ്യ,വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെയും സൗദി മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാന്റെയും സംയുക്ത അധ്യക്ഷതയിലായിരുന്നു യോഗം. സൗദി നാഷനൽ ഇലക്ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യയും തമ്മിലാണ് ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടത്.
വ്യവസായം, അടിസ്ഥാന സൗകര്യവികസനം, സാങ്കേതികം, കൃഷി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥ, ഗതാഗതം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം വിലയിരുത്തി. ലോജിസ്റ്റിക്സ്, കമ്യൂണിക്കേഷൻസ്, സുസ്ഥിര കൃഷി, നിർമിത ബുദ്ധി, ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി കൂടുതൽ മേഖലകളിലെ സഹകരണവും ചർച്ച ചെയ്തു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.