Kerala

സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നേഴ്‌സുമാരുടെ ഒഴിവുകള്‍

നഴ്‌സിങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്.സി/എംഎസ്‌സി/പി.എച്ച്.ഡി.വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷി ക്കാം. പ്രായപരിധി 35 വയസ്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ നിയമമനുസരിച്ചുള്ള ശംമ്പളം ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നഅവസാന തീയതി ഫെബ്രുവരി 23

കൊച്ചി : നോര്‍ക്ക റൂട്ട്‌സ് മുഖേന സൗദി MoH ലേയ്ക്ക് വനിതാ നഴ്‌സുമാര്‍ക്ക് തൊഴിലവസരം. നഴ്‌സിങില്‍ ബി.എസ്സി/പോസ്റ്റ് ബി.എസ്.സി/എംഎസ്‌സി/പി.എച്ച്.ഡി.വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് 2 വര്‍ഷ ത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്.സൗദി ആരോഗ്യമന്ത്രാല യത്തിന്റെ നിയമമനു സരിച്ചുള്ള ശംമ്പളം ലഭിക്കും.ശമ്പളത്തിന് പുറമെ താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവ സൗജന്യമാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ നട ക്കുന്ന തീയതി, സ്ഥലം എന്നിവ പിന്നീട് അറിയിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്നഅവസാന തീയതി ഫെബ്രുവരി 23.

കാര്‍ഡിയോളജി ICU/ ER/ ICU/ NICU/ PICU/ CATH LAB/ ജനറല്‍ നഴ്‌സിംഗ്/ ഡയാലിസിസ്/എന്‍ഡോ സ്‌കോ പ്പി/മെന്റല്‍ ഹെല്‍ത്ത്/ മിഡൈ്വഫ് /ഓങ്കോളജി/OT (OR )/ PICU/ ട്രാന്‍സ്പ്ലാ ന്റ്/മെഡിക്കല്‍ സര്‍ജിക്കല്‍ എന്നീ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കാണ് തൊഴിലവസരമുള്ളത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏറ്റവും പുതിയ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍, വെള്ള പശ്ചാ ത്തലത്തിലുള്ള ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ (JPG) എന്നിവ rmt3.norka@kerala.gov.in. എന്ന ഇമെ യിലിലേയ്ക്ക് അയക്കണം. അഭിമുഖം കൊച്ചി, ബംഗളുരു, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ വച്ചായിരി ക്കും. അഭിമുഖത്തില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന സ്ഥലം ഉള്‍പ്പെടുത്തി വേണം അപക്ഷകര്‍ ഇമെയില്‍ അയക്കേണ്ടത്. സൗദി ആരോഗ്യ മന്ത്രാലയതിന്‌ടെ അറിയിപ്പ് പ്രകാരം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ കൊച്ചിയിലും, ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ ബാംഗ്ലൂരിലും, 25-26 ഫെബ്രുവരി വരെ ഡല്‍ ഹിയിലും, ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 1 വരെ ചെന്നൈലുമായിരിക്കും അഭിമുഖം നടക്കുകയെന്ന് നോ ര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

സംശയനിവാരണത്തിന് നോര്‍ക്ക റൂട്‌സിന്റെ ടോള്‍ ഫ്രീ നമ്പര്‍ 18004253939 , (ഇന്ത്യയില്‍ നിന്നും) +91 880 2012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സൗകര്യം) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റായ www.norkaroots.org ലും വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അ ത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ത്ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്‌സിന്റെ ശ്രദ്ധയില്‍പെടുത്തേണ്ടതാണ് (ഇമെയില്‍ വിലാസം rcrtment. norka@ kerala.gov.in).

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.