Breaking News

സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ

റിയാദ്: ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി ആകെ 70,15,671 വിസകളാണ് ഈ കാലയളവിൽ അനുവദിച്ചത്. അനുവദിച്ച വിസകളിൽ ഭൂരിഭാഗവും ഉംറ തീർഥാടനത്തിനുള്ളതാണ്. 46,09,707 ഉംറ വിസകളാണ് നൽകിയത്. ഇത് ആകെ വിസകളുടെ 66 ശതമാനത്തോളം വരും. ടൂറിസ്റ്റ് വിസകളാണ് രണ്ടാം സ്ഥാനത്ത്. 10,32,738 ടൂറിസ്റ്റ് വിസകൾ ഈ കാലയളവിൽ അനുവദിച്ചു. തൊഴിൽ വിസകളുടെ എണ്ണം 7,48,598 ആണ്. കൂടാതെ 3,74,222 ഫാമിലി വിസിറ്റ് വിസകളും അനുവദിച്ചിട്ടുണ്ട്. ഇവ കൂടാതെ 95,057 ട്രാൻസിറ്റ് വിസകളും, 61,552 ബിസിനസ് വിസിറ്റ് വിസകളും സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചിട്ടുണ്ട്. റമദാൻ മാസത്തിൽ ഇരു ഹറമുകളിലേക്കും തീർഥാടകരുടെ വലിയ തോതിലുള്ള വരവ് ഉംറ വിസകളുടെ എണ്ണം വർധിക്കാൻ കാരണമായി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.