ജിദ്ദ∙ സൗദി അറേബ്യ ഇന്ന് 94 –ാം ദേശീയദിനത്തിന്റെ നിറവിൽ. രാജ്യം പിന്നിട്ട വഴികൾ ഓർമപ്പെടുത്തിയാണ് നാടും നഗരവും ആഘോഷത്തിൽ പങ്കുചേരുന്നത്. രാഷ്ട്രസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തതിന്റെ വാർഷികദിനമാണ് സെപ്റ്റംബർ 23ന് ആഘോഷിക്കുന്നത്.
രണ്ട് വിശുദ്ധ മസ്ജിദുകളുടെ സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും നേതൃത്വം നൽകുന്ന ഈ രാജ്യം പുരോഗതിയും സമൃദ്ധിയും ആഗോള തലത്തിൽ വളർത്തുന്നതിനും രാഷ്ട്രത്തെ ഒരു വഴിവിളക്കായി സ്ഥാപിക്കുന്നതിനും ലക്ഷ്യമിടുകയാണ്. അബ്ദുൽ അസീസ് ബിൻ അബ്ദുൽറഹ്മാൻ അൽ സൗദ് രാജാവ് രൂപപ്പെടുത്തിയ പാരമ്പര്യത്തിന്‍റെ തുടർച്ചയാണ് രാജ്യം ഇന്ന് അനുഭവിക്കുന്ന പുരോഗതി.
‘ ഞങ്ങൾ സ്വപ്നം കാണുന്നു, നേടുകയും ചെയ്യുന്നു’ എന്ന പ്രമേയത്തിലാണ് ഇത്തവണയും അഘോഷം. സൗദി പൗരൻമാർക്ക് പുറമെ ഒന്നേകാൽ കോടിയോളം വരുന്ന വിദേശികളും രാജ്യത്തിന്‍റെ ആഘോഷത്തിൽ പങ്കുചേരുന്നു. ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
റിയാദിൽ 18 സ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ അരങ്ങേറും. വിവിധ പരിപാടികളിലൂടെ ദേശീയ ദിനാഘോഷ അനുഭവം വർധിപ്പിക്കുന്നതിനും അതിന് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും റിയാദ് മുനിസിപ്പാലിറ്റിയാണ് ഇത്രയും സ്ഥലങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നത്.
ലൈറ്റിങ്, സൗന്ദര്യാത്മക മോഡലുകൾ, സംവേദനാത്മക പ്രവർത്തനങ്ങൾ, സന്ദർശകർക്കുള്ള ഇരിപ്പിടങ്ങൾ, ഫൊട്ടോഗ്രഫി ഏരിയ, സുവനീറുകൾ, കാർണിവൽ ഗെയിമുകൾ, കുട്ടികളുടെ ഏരിയ, ഭക്ഷണ പാനീയ മേഖല, സൗദി കോഫി ഹോസ്പിറ്റാലിറ്റി എന്നിവ ആഘോഷ പ്രവർത്തനങ്ങളിൽ ഉൾപ്പെടും. ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ സംഘാടനത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി ഒൻപത് മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും.
ജിദ്ദയിൽ പ്രൊമനൈഡ് ബീച്ച്, റിയാദിൽ അൽഖൈറുവാൻ സ്ട്രീറ്റിൽ ഉമ്മുഅജാൻ പാർക്ക്, മദീനയിൽ അൽസഹൂർ പാർക്ക്, അബഹയിൽ അൽമിതൽ പാർക്ക്,അൽകോബാറിലെ നോർത്ത് കോർണീഷ്, ബുറൈദയിൽ അൽശർഖ് പാർക്ക്, തബൂക്കിൽ നദീം സെൻട്രൽ പാർക്ക്, ഹായിലിൽ അൽമിഗ്വാത്ത് പാർക്ക്, അറാറിൽ ബുർജ് അൽശിമാൽ, നജ്റാനിൽ അമീർ ഹൽ സ്പോർട്‌സ് സിറ്റി, അൽബാഹ അമീർ ഹുസാം ബിൻ സൗദ് പാർക്ക് എന്നിവിടങ്ങളിലാണ് കരിമരുന്നിന് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.