ദമ്മാം: സൗദി അറേബ്യയിലെ ലുലുവിന്റെ 15ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സൂപ്പർ ഫെസ്റ്റ് 2024’ വിജയത്തോടെ രണ്ടാം ആഴ്ചയിലേക്ക് കടന്നു. നവംബർ 27ന് ആരംഭിച്ച സൂപ്പർ ഫെസ്റ്റ് ഡിസംബർ 10ന് അവസാനിക്കും. ഉപഭോക്താക്കൾക്കായി വമ്പിച്ച ഓഫറുകളും ആവേശകരമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. മികച്ച ഒരു ഷോപ്പിങ് അനുഭവമാകും ഈ ആഘോഷവേളയിൽ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാകുക.
ഫെസ്റ്റിനോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങൾ, ഫാഷൻ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഗൃഹോപകരണങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച കിഴിവുകൾ ലുലു ഒരുക്കിയിരിക്കുന്നു. ആഘോഷ കാലയളവിലുടനീളം ഉപഭോക്താക്കൾക്ക് 25 മില്യൺ റിയാൽ ഷോപ്പ് ചെയ്ത് സേവ് ചെയ്യാനുള്ള അവസരവും ഉണ്ട്. കൂടാതെ, 15 മില്യൺ ഹാപ്പിനസ് പോയന്റുകളും ഒരു മില്യൺ റിയാലിന്റഎ സൗജന്യ ട്രോളികളും ഒപ്പം 1,500 അവിശ്വസനീയമായ സമ്മാനങ്ങൾ നേടാനുള്ള അവസരവും നൽകുന്നു.
വെറുമൊരു വിൽപന എന്നതിലുപരി കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങളും ഓഫറുകളും നൽകിക്കൊണ്ട് ലുലു തങ്ങളുടെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയാണ് ഈ ഫെസ്റ്റിലൂടെ പ്രകടിപ്പിക്കുന്നത്. 15ാം വാർഷിക ആഘോഷ പരിപാടിയായ ‘സൂപ്പർ ഫെസ്റ്റ് 2024’ മികച്ച വിജയമാണെന്നും ഈ വിജയം തുടരാൻ ആഗ്രഹിക്കുന്നുവെന്നും കിഴക്കൻ പ്രവിശ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ റീജനൽ ഡയറക്ടറായ മോയിസ് നൂറുദ്ദീൻ പറഞ്ഞു. കൂടാതെ, ഈ ആഘോഷത്തിൽ തങ്ങളോടൊപ്പം ചേരാനും തയാറാക്കിയിട്ടുള്ള ആവേശകരമായ ഓഫറുകളും റിവാഡുകളും പൂർണമായും പ്രയോജനപ്പെടുത്താനും ലുലുവിന്റെ എല്ലാ ഉപഭോക്താക്കളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.