Breaking News

സൗദി അറേബ്യയിലെ കലാ–സാംസ്കാരിക രംഗത്തിന് ഉണർവേകാൻ ‘ആർട് വീക്ക് റിയാദ്’ ഏപ്രിൽ മുതൽ.

റിയാദ് : സൗദി അറേബ്യയുടെ പ്രഥമ  ആർട് ് വീക്ക് റിയാദ് സാംസ്കാരിക ആഘോഷം ഏപ്രിൽ 6 മുതൽ 13 വരെ നടക്കും.  സാംസ്‌കാരിക സ്ഥാപനങ്ങളെയും കലാകാരന്മാരേയും കലാസ്വാദകരേയും ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതാണ് പരിപാടി.   ഭാവി തലമുറകളുടെ വളർച്ചയും സുസ്ഥിരതയും ഉറപ്പാക്കി ദൃശ്യകലകൾക്കായി മികച്ച അന്തരീക്ഷം വളർത്തിയെടുക്കാനാണ് ആർട് വീക്ക് റിയാദ് വാണിജ്യേതര സംരംഭത്തിലൂടെ  ശ്രമിക്കുന്നത്. റിയാദിൽ ഉടനീളം, ചരിത്ര നഗരമായ ദിരിയയിലെ ജാക്സ് ഡിസ്ട്രിക്റ്റ് കേന്ദ്രീകരിച്ചാണ് പരിപാടി  നടക്കുന്നത്. അമച്വർ കലാകാരന്മാരുടേത് ഉൾപ്പെടെയുള്ള സൃഷ്ടികളും  ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടിയിൽ പ്രദർശിപ്പിക്കും. ആകർഷകമായ ചർച്ചകൾ, ശിൽപശാലകൾ, പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമായ പരിപാടികൾ അരങ്ങേറും. “അറ്റ് ദ എഡ്ജിൽ” എന്ന പ്രമേയത്തിന് കീഴിൽ ആഗോള സാംസ്കാരിക വിനിമയത്തിനുള്ള ഒരു കേന്ദ്രമെന്ന നിലയിൽ റിയാദിൻ്റെ പങ്ക് ഉയർത്തിക്കാട്ടുന്ന ആശയങ്ങളാണ് അവതരിപ്പിക്കുന്നത്.  

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.