ഊര്‍ജ്ജം, ബഹിരാകാശം, അടിസ്ഥാന സൗകര്യ വികസനം എന്നീ മേഖലകളില്‍ സഹകരണം, നിക്ഷേപം
ജിദ്ദ അമേരിക്കയുമായി പതിനെട്ട് കരാറുകളില്‍ സൗദി അറേബ്യ ഒപ്പുവെച്ചു. ആരോഗ്യം, ബഹിരാകാശം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ നിക്ഷേപവും സഹകരണവും ഉറപ്പു വരുത്തുന്നതാണ് കരാറുകള്‍.
വാര്‍ത്താവിനിമയം, വിവരസാങ്കേതികം, എന്നി മേഖലകളിലും അമേരിക്കയുടെ സഹകരണം ഉണ്ടാകും.
സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് കരാറുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ചാണ് കരാറുകള്‍ ഒപ്പുവെച്ചത്.
ബോയിംഗ് എയ്‌റോസ്‌പേസ്, റെയ്തിയോന്‍ ഡിഫന്‍സ് ഇന്‍ഡസ്ട്രീസ്, മെഡിട്രോണിക് ആന്‍ഡ് ഡിജിറ്റല്‍ ഡയഗോനിക്‌സ്, ഐക്വിയ തുടങ്ങിയ യുഎസ് കമ്പനികളുമായും സഹകരണ കരാര്‍ ഒപ്പുവെച്ചു.
നാസയുമായി ചൊവ്വ, ചന്ദ്ര പര്യവേഷണങ്ങള്‍ക്കുള്ള കരാറും സൗദി അറേബ്യ ഒപ്പുവെച്ചു.
വാര്‍ത്താവിനിമയ രംഗത്ത് 5ജി, 6ജി എന്നീ സേവനങ്ങള്‍ക്കായി യുഎസ് നാഷണല്‍ കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷനുമായിി സൗദി ടെലികോം വകുപ്പ് ഒപ്പുവെച്ചു.
ആരോഗ്യ രംഗത്ത് പരിശീലനത്തിനും സാങ്കേതിക വിദ്യ കൈമാറ്റത്തിനും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.