റിയാദ് : കഴിഞ്ഞ ആഴ്ചയിൽ സൗദി സുരക്ഷാ സേന സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് നടത്തിയ പരിശോധനയിൽ 23,194 അനധികൃത താമസക്കാർ പിടിയിൽ. ഡിസംബർ 19 മുതൽ ഡിസംബർ 25 വരെ കാലയളവിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ സംയുക്ത ഫീൽഡ് സെക്യൂരിറ്റി പരിശോധനയിലാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരിൽ 13083 പേർ റസിഡൻസി നിയമം ലംഘിച്ചവരും 6210 പേർ അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവരും 3901 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായവരിൽ 41% യെമൻ പൗരന്മാരും 57% എത്യോപ്യൻ പൗരന്മാരും 2% മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 57 പേരെയും അറസ്റ്റ് ചെയ്തു.
നിയമലംഘകരെ കടത്തിവിടുകയും അഭയം നൽകുകയും ജോലിക്ക് നിയമിക്കുകയും ചെയ്ത 23 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവർ ശിക്ഷാ നടപടികളുടെ ഭാഗമായി നിലവിൽ വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾക്ക് വിധേയരാകുന്നു. രാജ്യത്തിലേക്കുള്ള വ്യക്തികളുടെ നിയമവിരുദ്ധമായ പ്രവേശനത്തിന് സൗകര്യമൊരുക്കുന്നവർക്ക് 15 വർഷം വരെ തടവും പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.