Breaking News

സൗദിയിൽ ഹൈഡ്രജൻ ബസ് പരീക്ഷണ ഓട്ടം തുടങ്ങി

ദമാം : സൗദി അറേബ്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് കിഴക്കൻ പ്രവിശ്യയിലെ ദമാം- അൽഹസ നഗരങ്ങളെ ബന്ധിപ്പിച്ച് പരീക്ഷണ ഓട്ടം തുടങ്ങി. അൽഹസ ഗവർണർ  സൗദ് ബിൻ തലാൽ ബിൻ ബദർ രാജകുമാരൻ വ്യാഴാഴ്ചയാണ് പരീക്ഷണ ഓട്ടം ഉദ്ഘാടനം ചെയ്തത്.359 കിലോമീറ്റർ ദൂരത്തിൽ ദിവസേന സർവീസ് നടത്താനാണ് പദ്ധതി. ഒറ്റ ചാർജിൽ 635 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബസിൽ 45 പേർക്ക് യാത്ര ചെയ്യാം. തെക്കൻ ഇളവ് മേഖലയിലെ സാറ്റ്‌കോയാണ് സർവീസ് നടത്തുക.
ഗതാഗത വൈസ് മന്ത്രിയും ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) ആക്ടിങ് പ്രസിഡന്റുമായ ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് ചടങ്ങിൽ പങ്കെടുത്തു. ഹൈഡ്രജൻ ബസുകളുടെ പ്രവർത്തനം, ഇന്ധനം നിറയ്ക്കൽ, സുരക്ഷാ മാനദണ്ഡങ്ങൾ, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ തുടങ്ങിയവയെക്കുറിച്ചുള്ള വിഡിയോയും പ്രദർശിപ്പിച്ചു.
സൗദി വിഷൻ 2030ന്‍റെ ഭാഗമായാണ് പദ്ധതിയെന്ന് സൗദ് രാജകുമാരൻ പറഞ്ഞു. പരിസ്ഥിതി സുസ്ഥിരതയ്ക്കും സാങ്കേതികവിദ്യകൾക്കും ഊന്നൽ നൽകുന്നു. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽ-റുമൈഹ് പറഞ്ഞു.അൽ മജ്ദൂയി-ഹ്യുണ്ടായ് ആണ് ബസ് നിർമാതാക്കൾ. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ടിജിഎയുടെ നൂതന പദ്ധതികളുടെ ഭാഗമാണിത്. ഹൈഡ്രജൻ ട്രെയിനിനും ടാക്സിക്കും അനുമതി നൽകിയിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

4 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.