റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ കാര്യാ ലയങ്ങളും എല്ലാ ഒരുക്കവും പൂർത്തിയാക്കിയിട്ടുണ്ട്.
ചില അന്തിമ ഭേദഗതികൾ വരുത്തി പുതിയ അക്കാദമിക് കലണ്ടറുകൾ വിദ്യാഭ്യാസ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കി. രാജ്യത്തുടനീളമുള്ള സ്കൂളുകളുടെ അറ്റകുറ്റപ്പണികളും സാധനസാമഗ്രികൾ ഒരുക്കലും ശുചീകരണവും പുസ്തകങ്ങൾ എത്തിക്കലും ഉൾപ്പെടെയുള്ള മുഴുവൻ തയാറെടുപ്പുകളും നേരത്തേതന്നെ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ പൊതുമേഖലയിലും സ്വകാര്യ, അന്തർ ദേശീയ, വിദേശ വിഭാഗങ്ങളിലുമായി 30,000ലധികം സ്കൂളുകളാണുള്ളത്. ഇത്രയും സ്കൂളുകളിലായി വിവിധ മേഖലകളിൽ അഞ്ച് ലക്ഷത്തിലധികം പുരുഷ-വ നിത അധ്യാപകരുമുണ്ട്.
വിദ്യാഭ്യാസ വകുപ്പുകളിലും ഓഫിസുകളിലും എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കാനും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ സ്കൂളുകളുടെയും ക്ലാസ് മുറികളുടെയും സജ്ജീകരണം ഉറപ്പാക്കുന്നതിനും പാഠപുസ്തകങ്ങൾ സ്കൂളുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഒരാഴ്ച മുമ്പുതന്നെ അധ്യാപകരും മറ്റ് ജീവനക്കാരും സ്കൂളുകളിലെത്തി തുടങ്ങിയിരുന്നു.
പരീക്ഷണമെന്നോണം ഈ വർഷം തിരഞ്ഞെടുത്ത ചില മിഡിൽ സ്കൂളുകളിൽ ചൈനീസ് ഭാഷ പഠിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 2029ഓടെ സെക്കൻഡറി സ്കൂൾ തലങ്ങളിലേക്ക് അത് വ്യാപിപ്പിക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നത്.
സ്കൂൾ തുറക്കാനായതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്തെ വിവിധ മേഖലകളിലെ പഠനോപ കരണങ്ങളും യൂനിഫോം വസ്ത്രങ്ങളും സ്കൂളാവശ്യത്തിനുള്ള മറ്റ് സാമഗ്രികളും വിൽപന നടത്തുന്ന കടകളിലും ബുക്ക്സ്റ്റാളുകളിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ള വിദ്യാർഥികൾക്കാവശ്യമായ സ്കൂൾ യൂനിഫോമുകൾ, ബാഗുകൾ, ഷൂസ്, സ്കൂൾ ടൂളുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുകൾ പലതരം നിരക്കുകളിലും ഓഫറുകളിലും രൂപങ്ങളിലും കടയുടമകൾ ഒരുക്കിയിട്ടുണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.