മക്ക : മക്കയെയും പരിസരങ്ങളെയും കഴിഞ്ഞ ദിവസം വെള്ളത്തിൽ മുക്കിയ പ്രളയത്തിൽ മരിച്ചത് നാലു പേർ. കനത്ത മഴയ്ക്കിടെ കാർ ഒഴുക്കിൽപ്പെട്ടാണ് നാലുപേർ മരിച്ചത്. മരിച്ച നാലു പേരും സുഹൃത്തുക്കളാണ്. കാർ ഒഴുക്കിൽപ്പെട്ട് ഒലിച്ചുപോവുകയായിരുന്നു. അല്‍ഹുസൈനിയയിലെ ഷെയ്ഖ് ബിന്‍ ഉഥൈമിന്‍ മസ്ജില്‍ നിന്ന് ഇസ്തിറാഹയിലേക്ക് പോകുന്നതിനിടെ വാദി നുഅമാനിലാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി റോഡിലൂടെ ഒഴുകിയ വെള്ളത്തിന് ശക്തിയില്ലെന്ന് വിചാരിച്ചാണ് യുവാക്കൾ സഞ്ചരിച്ചത്.
മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ജിദ്ദയില്‍ ശക്തമായ മഴക്കിടെ റോഡില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും ചെയ്തു.
ജിദ്ദയിലും മക്കയിലും മദീനയിലും അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കഴിഞ്ഞ ദിവസം കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാത്രിയും മിക്ക മേഖലയിലും തണുപ്പ് രേഖപ്പെടുത്തി. മക്കയില്‍ കനത്ത മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.