Breaking News

സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം.

സൗദി : സൗദിയിൽ വിദേശികൾ ഭൂമി സ്വന്തമാക്കുന്നതിനും റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഇടപെടുന്നതിനും മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ച് നിക്ഷേപ മന്ത്രാലയം. നിക്ഷേപകരായെത്തുന്നവർക്ക് ബിസിനസ് ആവശ്യത്തിനു വേണ്ടി ഭൂമി ഉപയോഗിക്കാനാണ് അനുമതി. മക്ക, മദീന പുണ്യനഗിരികളുടെ അതിർത്തിക്ക് പുറത്ത് എവിടെയും റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ വിദേശികൾക്ക് നിക്ഷേപം നടത്താം. റിയൽ എസ്റ്റേറ്റിന്റെ ലക്ഷ്യം ഊഹക്കച്ചവടം ആവാൻ പാടില്ല. അതായത് വിലയിലെ ഏറ്റക്കുറച്ചലുകളിൽ നിന്ന് ലാഭം പ്രതീക്ഷിച്ച് റിയൽ എസ്റ്റേറ്റ് പോലുള്ള ആസ്തികൾ വാങ്ങുകയും വിൽക്കുകയും ചെയ്യാൻ പാടില്ല.
വ്യക്തിഗത വസതികൾ, വ്യാവസായിക ആസ്ഥാനം, ജീവനക്കാർക്കുള്ള താമസസൗകര്യങ്ങൾ, വെയർഹൗസുകൾ തുടങ്ങിയവക്കായി ഭൂമി വാങ്ങി ഉപയോഗിക്കാം. ഇതിന് മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണം. റിയൽ എസ്റ്റേറ്റ് പ്രോജക്ട് നടപ്പിലാക്കാനോ വിൽക്കാനോ ആഗ്രഹിക്കുന്നുവെങ്കിൽ, സൗദി കൗൺസിൽ ഓഫ് എൻജിനീയർസിന്റെ അംഗീകാരമുള്ള എൻജിനീയറിങ് ഓഫീസിൽ നിന്ന് പദ്ധതിയുടെ ആകെ ചിലവ് വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കണം. ഭൂമിക്കും നിർമ്മാണത്തിനുമായി പദ്ധതി ചെലവ് മൂന്ന് കോടി റിയാൽ കുറയാത്തതായിരിക്കണം എന്നതും നിർദേശങ്ങളിൽപെടും. മുനിസിപ്പാലിറ്റിയിൽ നിന്നുള്ള അംഗീകാരകത്ത്, ആധാരത്തിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടിവരും. വിദേശ നിക്ഷേപകർക്ക് റിയൽ എസ്റ്റേറ്റിൽ കൂടുതൽ അവസരം ഒരുക്കുകയാണ് നിക്ഷേപ മന്ത്രാലയം.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.