സൗദിയിൽ ലെ​വി ഇ​ള​വ് നീ​ട്ടാ​നു​ള്ള തീ​രു​മാ​നം; വ്യവസായ രംഗത്ത്​ മത്സരശേഷി വർധിപ്പിക്കും, തൊഴിലവസരങ്ങൾ കൂട്ടും

റിയാദ്: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടാനുള്ള സൗദി മന്ത്രിസഭയുടെ തീരുമാനം വ്യവസായ മേഖലക്ക് ഭരണകൂടത്തിൽനിന്ന് ലഭിക്കു ന്ന പിന്തുണയുടെ തുടർച്ചയാണെന്നും അത് വലിയ ഉണർവ് നൽകുമെന്നും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് പറഞ്ഞു.
‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്ന തിൽ വ്യവസായമേഖലക്ക് പ്രധാന പങ്കാണുള്ളത്. അതുകൊണ്ടു തന്നെ ഭരണകൂടത്തിന്റെ നിരന്തര ശ്രദ്ധ ഈ മേഖലയിലുണ്ട്.ലെവി ഇളവ് നീട്ടാനുള്ള തീരുമാനം ആഗോള തലത്തിൽ സൗദി വ്യവസായത്തിന്റെ മത്സരശേഷി വർധിപ്പി ക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും വലിയ തോതിൽ സഹായിക്കും. സൗദിയുടെ എണ്ണയിതര കയറ്റുമതി കൂടുതൽ ആഗോള വിപണികളിലേക്ക് വർധിപ്പിക്കുന്നതിനും ഇത് ഉ ത്തേജനം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
2019ലാണ് ഇത്തരത്തിൽ ലെവി ഇളവ് നൽകാൻ തുടങ്ങിയത്. അന്ന് മുതൽ ഈ വർഷം ഏപ്രിൽ ഒടുവി ൽ വരെ വ്യവസായ മേഖല ഗണ്യമായ വളർച്ച കൈവരിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 8,822 ഫാ ക്ടറികളിൽനിന്ന് 11,868 ആയി വർധിച്ചു. തൊഴിൽ വളർച്ച 57 ശതമാനമാണ് വർധിച്ചത്.തൊഴിലുകളിലെ സ്വദേശിവത്കരണം 32 ശതമാനമായി ഉയർന്നു. വ്യവസായിക, ധാതുസമ്പത്ത് മേഖലക്ക് ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന വലിയ പിന്തുണ കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിക്കാനായത്. ലെവി ഇളവ് രാജ്യം വഹിക്കാൻ തുടങ്ങിയതിനുശേഷം വ്യവസായ മേഖല നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വ്യവസായ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ മൂല്യം 2019ലെ 992 ശതകോടി റിയാലിൽനിന്ന് 55 ശ തമാനം വർധിച്ച് 2023 അവസാനത്തോടെ 1.542 ലക്ഷം കോടി റിയാലായി വർധിച്ചു. എണ്ണയിതര കയറ്റുമ തിയിൽ 12 ശതമാനം വർധന രേഖപ്പെടുത്തി.
2019 മുതൽ 2023 അവസാനം വരെയുള്ള കാലയളവിൽ ഇളവിന്റെ പ്രയോജനം നേടിയ വ്യവസായ സ്ഥാ പനങ്ങളുടെ എണ്ണം 8000 ത്തിലധികമായെന്നും മന്ത്രി പറഞ്ഞു. ലെവി ഇളവ് നീട്ടാനുള്ള തീരുമാനം വ്യവ സായിക മേഖലയുടെ തുടർച്ചയായ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രാദേശിക കഴിവുകൾ വികസിപ്പിക്കും, കൂടുതൽ നിക്ഷേപ ങ്ങൾ ആകർഷിക്കും. നാലാം വ്യവസായിക വിപ്ലവത്തിന്റെ ഓട്ടോമേഷൻ, സാങ്കേതിക വിദ്യകൾ തുടങ്ങിയ ആധുനിക ബിസിനസ് മോഡലുകൾ സ്വീകരിക്കാൻ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കും.വരും കാലയളവിൽ വ്യവസായ മേഖലയുടെ വളർച്ച ഉറപ്പാക്കാൻ മന്ത്രാലയം വലിയ താൽപര്യമാണ് കാ ണിക്കുന്നത്. ആഗോളതലത്തിൽ മത്സരിക്കാനുള്ള ദേശീയ വ്യവസായങ്ങളുടെ കഴിവ് വർധിപ്പിക്കുന്നതി നും നിക്ഷേപത്തിനും നവീകരണത്തിനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ബന്ധ പ്പെട്ട അധികാരികളുമായി മന്ത്രാലയം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന തൂണുകളിലൊന്നായി വ്യവസായിക മേഖലയുടെ സ്ഥാനം ഉറ പ്പിക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴി ലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടാനുള്ള തീരുമാനത്തിന് സൽമാൻ രാജാവിനും കി രീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.