ജിദ്ദ: സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ കോർണിഷിലാണ് നിർമാണം. 200 മീറ്റർ ഉയരവും 47 നിലകളിലായി 350 അത്യാഡംബര അപ്പാർട്ട്മെന്റുകളും പെൻറ് ഹൗസുകളുമാണ് ട്രംപ് ടവറിന്റെ ആകർഷണം. രാജ്യത്തെ ആദ്യത്തെ മെമ്പേഴ്സ് ഓൺലി ട്രംപ് ക്ലബ്ബും ഇവിടെയുണ്ടാകും. നാല് വർഷം കൊണ്ട് 2029-ൽ നിർമാണം പൂർത്തിയാകും. ട്രംപ് ഓർഗനൈസേഷനും ദാർ ഗ്ലോബൽ റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 200 കോടി റിയാലാണ് ചെലവ്. നിരവധി തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും. ഈ മാസം പതിമൂന്നിന് ട്രംപ് സൗദി സന്ദർശിക്കും. ഇതിനിടയിലാണ് ഇന്ന് നിർമാണ കരാർ ഒപ്പിട്ടത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.