Breaking News

സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം.

റിയാദ് : സൗദിയിൽ തണുപ്പ് കാലത്തിന് മുന്നോടിയായി വിവിധ മേഖലകളിൽ മൂടൽമഞ്ഞ് രൂപപ്പെട്ടു. പ്രധാനമായും ജിസാൻ. അസീർ, അൽബാഹ മേഖലകളിലും മക്കയുടെ തെക്കൻ പ്രദേശങ്ങളിലും കിഴക്കൻ പ്രവിശ്യയിലുമാണ് മൂടൽ മഞ്ഞ് രൂപപ്പെടുന്നതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇവിടങ്ങളിൽ ആലിപ്പഴം പെയ്യുന്നതിനും  ദൂരകാഴ്ചയക്ക് തടസ്സമുണ്ടാക്കുന്ന തരത്തിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അൽ ജൗഫ്, വടക്കൻ പ്രദേശങ്ങളുടെ അതിർത്തികൾ, ഹായിൽ, ഖസിം, മദീന എന്നിവിടങ്ങളിൽ  ഇടിമിന്നലിന്‍റെ അകടമ്പടിയോടെ പൊടിശല്യമുയർത്തുന്ന കാറ്റും വീശുന്നതിനും സാധ്യതയുണ്ട്. കിഴക്കൻ പ്രവിശ്യയിൽ മൂടൽ മഞ്ഞ് കാഴ്ച മറച്ചതിനാൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. വരും ദിവസങ്ങളിൽ അർധ രാത്രി മുതൽ പുലർച്ചെ വരെ മൂടൽ മഞ്ഞുണ്ടാകാൻ സാധ്യതയുണ്ട്. ജുബൈൽ – ദമാം ഹൈവേയിൽ സെക്കന്‍റ് ഇൻഡ്രസ്ട്രിയിൽ ഏരിയയിലേക്ക് കയറാനുള്ള വളവിൽ റോഡിലെ കാഴ്ച മറച്ച കനത്ത മൂടൽ മഞ്ഞ് മൂലം നിരവധി വാഹനങ്ങളാണ് കഴിഞ്ഞ ദിവസം കൂട്ടിയിടിച്ചത്.
സമൂഹ മാധ്യമങ്ങളിലടക്കം അപകടത്തിന്‍റെയും മൂടൽ മഞ്ഞിന്‍റെയും ദൃശ്യങ്ങളും വിഡിയോയുമൊക്കെ ഇതുവഴി സഞ്ചരിക്കുന്നവർ സുരക്ഷാ മുൻകരുതലെന്ന നിലയ്ക്ക് പങ്കുവച്ചിരുന്നു.അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ പറയപ്പെടുന്നു.   
കിഴക്കൻ മേഖലയിൽ ദീർഘദൂര, പ്രധാന ഹൈവേകളിലൊക്കെ ഈ ദിവസങ്ങളിൽ വ്യാപകമായി മൂടൽ മഞ്ഞ് രൂപപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്ര വക്താവ് ഹുസൈൻ അൽ ഖഹ്ത്താനി അറിയിച്ചു. അർധരാത്രി മുതൽ  പ്രഭാതം വരെയാണ് മൂടൽ മഞ്ഞ് വ്യാപിക്കുന്നതെന്നും ജാഗ്രതയോടെ വാഹനങ്ങൾ ഓടിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.