Breaking News

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ് മുഹമ്മദ് ബിൻ ഫഹദ് സർവകലാശാല പദ്ധതി നടപ്പിലാക്കുന്നത്. സ്ത്രീ പുരുഷ ഭേദമന്യേ 50 വയസ്സ് കഴിഞ്ഞ ബിരുദ പഠനമാഗ്രഹിക്കുന്ന സ്വദേശികൾക്ക് പ്രത്യേക വ്യവസ്ഥകളോടെ പത്ത് സ്കോളർഷിപ്പുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 
സർവകലാശാലയിലെ അക്കാദമിക് ടീം രൂപകൽപ്പന ചെയ്ത സംയോജിത പ്രോഗ്രാമിലൂടെ പ്രായമായവരെ അവരുടെ അക്കാദമിക് പഠനം പൂർത്തിയാക്കാനും അവരുടെ എല്ലാ ബുദ്ധിമുട്ടുകളും തരണം ചെയ്യാനും ഈ സംരംഭം ലക്ഷ്യമിടുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. ഈസാ അൽ അൻസാരി വിശദമാക്കി. സമഗ്രമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അവരുടെ അക്കാദമിക് പഠനം പൂർത്തിയാക്കാനുള്ള അവസരം നൽകുന്നതിനുമുള്ള സർവകലാശാലയുടെ ശ്രമങ്ങൾ ഡോ. അൽ അൻസാരി ഊന്നിപ്പറഞ്ഞു, വൈവിധ്യവും സമഗ്രവുമായ വിദ്യാഭ്യാസ അന്തരീക്ഷത്തിലൂടെ, എല്ലാ പശ്ചാത്തലങ്ങളിലും കഴിവുകളിലും ഉള്ള വ്യക്തികൾക്ക് അവരുടെ അക്കാദമിക്, പ്രഫഷനൽ നേട്ടങ്ങൾ കൈവരിക്കാനുള്ള അവസരം നൽകുന്നു.

നിരക്ഷരത നിർമാർജനം മുൻനിർത്തി സൗദിയിലെ വിദ്യാഭ്യാസ മന്ത്രാലയം മുതിർന്നവർക്കും വയോജനങ്ങൾക്കുമായി സ്കൂൾ വിദ്യാഭ്യാസമടക്കമുള്ള സാക്ഷരതാ പദ്ധതികൾ വിജയകരമായി നടത്തി വരുന്നു. സ്കൂൾ തല പഠനം ഇടയക്ക് മുടങ്ങിപ്പോയവർക്കടക്കം തുടർപഠനത്തിനായി മുതിർന്നവർ ഉൾപ്പടെ രാജ്യത്ത് സമ്പൂർണ സമഗ്ര സാക്ഷരതാ പദ്ധതിയാണ് വിവിധ തലങ്ങളിലൂടെ വിദ്യാഭ്യാസ വകുപ്പ് നൽകുന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.