News

സൗദിയിൽ ദുരിതത്തിലായ തൊഴിലാളികൾക്ക് നോർക്കയുടെ സഹായ ഹസ്തം

അൽകോബാർ:  സൗദി അറേബ്യയിലെ തുഗ്‌ബയിൽ ഒരു കമ്പനിയുടെ ക്യാമ്പിൽ ഭക്ഷണമില്ലാതെ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികൾക്ക്, കിഴക്കൻ പ്രവിശ്യ നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തു.
അൽകോബാർ കേന്ദ്രമായി പ്രവർത്തിയ്ക്കുന്ന ഒരു ട്രേഡിങ്ങ് ആൻഡ് കോൺട്രാക്റ്റിങ് കമ്പനിയിലെ തൊഴിലാളികളാണ്, കഴിഞ്ഞ രണ്ടു മാസമായി ജോലിയോ, ശമ്പളമോ ഇല്ലാതെ കമ്പനിയുടെ ക്യാമ്പിൽ ദുരിതത്തിൽ കഴിഞ്ഞിരുന്നത്. കൂടുതലും ഇന്ത്യക്കാരായിരുന്നു തൊഴിലാളികൾ. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ ഉള്ളവരും ഉണ്ട്.
കൊറോണ വന്നതോടെ ലോക്ക്ഡൌൺ തുടങ്ങിയതോടെ സാമ്പത്തികപ്രതിസന്ധിയിലായ കമ്പനി, ലോക്ക്ഡൌൺ അവസാനിച്ചിട്ടും, തൊഴിലാളികൾക്ക് ജോലിയോ ശമ്പളമോ ഭക്ഷണത്തിനുള്ള അലവൻസോ നൽകിയില്ല. തൊഴിലാളികൾക്ക് എക്സിറ്റും,  ടിക്കറ്റും, ശമ്പളകുടിശ്ശികയും, സർവ്വീസ് ആനുകൂല്യങ്ങളും നൽകി നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും, അതും ഇത് വരെ നടന്നിട്ടില്ല.
കൈയിലുള്ള പണം മുഴുവൻ ചിലവഴിച്ചും, കടം വാങ്ങിയും ഇതുവരെ പിടിച്ചു നിന്ന തൊഴിലാളികൾ, രണ്ടു ദിവസങ്ങൾക്ക് മുൻപാണ് നോർക്ക ഹെൽപ്പ്ഡെസ്ക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് നോർക്ക ഹെൽപ്പ്ഡെസ്ക്ക് വോളന്റീർമാർ, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ക്യാമ്പിൽ എത്തി തൊഴിലാളികൾക്ക് വിതരണം ചെയ്തു.
നോർക്ക ഹെൽപ്പ്ഡെസ്ക്ക് ഭാരവാഹികളായ പവനൻ മൂലയ്ക്കൽ, സുനിൽ മുഹമ്മദ്, ഷഫീക്ക്, വിമൽ,  രത്നാകരൻ എന്നിവർ നേതൃത്വം നൽകി.
കൊറോണ കാരണം സാമ്പത്തികപ്രതിസന്ധിയിലായ കിഴക്കൻ പ്രവിശ്യയിലെ മലയാളി പ്രവാസികളെ സഹായിക്കാനായി, നാല് മാസം മുൻപാണ് നോർക്ക ഹെൽപ്പ്ഡെസ്ക്ക് ദമ്മാം കേന്ദ്രീകരിച്ചു രൂപീകരിയ്ക്കപ്പെട്ടു പ്രവർത്തിച്ചു വരുന്നത്. പതിനായിരക്കണക്കിന് പ്രവാസികൾക്കാണ് നോർക്ക ഹെൽപ്പ്‌ഡെസ്‌ക്ക് ഇതുവരെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തതെന്ന് നോർക്ക ഹെല്പ് ഡെസ്ക് ജനറൽ കൺവീനറും,ലോക കേരള സഭ അംഗവുമായ ആൽബിൻ ജോസഫ് അറിയിച്ചു
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.