റിയാദ്: സൗദിയിൽ തദ്ദേശീയമായി നിർമിച്ച ഡ്രോൺ ആകാശത്തിലൂടെ ഇതാദ്യമായി പറന്നു. ഖസീം പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ മിഷാലാണ് ബൂറൈദയിലെ യുണൈറ്റഡ് ഡിഫൻസ് കമ്പനി നിർമിച്ച ഡ്രോൺ അൽ അരീദിന്‍റെ ഉദ്ഘാടനം നിർവ്വഹിച്ചത്. കൂടാതെ ബുറൈദയിലെ സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിലയിലെ ഡ്രോൺ ഫാക്ടറി കേന്ദ്രത്തിന്റെ ഓഫിസ് ഉദ്ഘാടനവും ഗവർണർ നിർവഹിച്ചു. സൈനിക, പ്രതിരോധ, സുരക്ഷ വ്യവസായങ്ങളിൽ വൈദഗ്ധ്യമുള്ള ഖുദ്റ ഹോൾഡിങ് ഗ്രൂപ്പിന്‍റെ കീഴിലുള്ള കമ്പനികളിലൊന്നാണ് ഇത്.
പ്രദേശത്ത് ഡ്രോണുകൾ നിർമിക്കുന്ന ഫാക്ടറി സന്ദർശിക്കാനായതിലും വീക്ഷിക്കാനായതിലും അഭിമാനിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. രാജ്യത്ത് സൈനിക ഉപകരണ നിർമാണം സ്വദേശിവത്കരിക്കാനുള്ള കിരീടാവകാശിയുടെ നിർദേശങ്ങളുടെ ഫലമാണിത്. ഇത്തരത്തിലുള്ള വികസിത വ്യവസായങ്ങൾക്ക് അദ്ദേഹമാണ് മാർഗ്ഗരൂപം നിർമ്മിച്ചത്.
‘വിഷൻ 2030’ പ്രകാരം സൈനിക വ്യവസായവൽകരണത്തിന്‍റെ ശതമാന തോത് ഉയർത്തുക, സൈനിക വ്യവസായങ്ങൾ സ്വദേശിവത്കരിക്കുക, യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയെക്കുറിച്ചുള്ള കിരീടാവകാശിയുടെ അഭിലാഷം ഉദ്ഘാടനത്തോടൊപ്പമുള്ള അവതരണത്തിൽ ഇടംപിടിച്ചിരുന്നു.രാജ്യത്തിന് ഡ്രോൺ നിർമാണത്തിൽ സ്വയംപര്യാപ്തതക്ക് മാത്രമല്ല, ഭാവിയിൽ അവ നിർമിച്ച് കയറ്റുമതി ചെയ്യാനും ആഗ്രഹിക്കുന്നതായി ഗവർണർ വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.