Breaking News

സൗദിയിൽ ഡിജിറ്റൽ സേവനങ്ങൾ ജനകീയം; ഒക്ടോബറിൽ അബ്‌ഷർ വഴി മാത്രം 63 ലക്ഷം ഇടപാടുകൾ.

റിയാദ് : സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമായ അബ്‌ഷർ വഴി ഒക്ടോബർ മാസത്തിൽ 63 ലക്ഷത്തിലധികം ഇടപാടുകൾ നടന്നതായി റിപ്പോർട്ട് . ഈ ഇടപാടുകളിൽ പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമുള്ള വിവിധ സേവനങ്ങൾ ഉൾപ്പെടുന്നു.സൗദി പ്രസ് ഏജൻസി പുറത്തുവിട്ട വിവരമനുസരിച്ച്, ഐഡന്‍റിറ്റി വെരിഫിക്കേഷൻ, ദേശീയ ഐഡി കാർഡുകളുടെ ഇലക്ട്രോണിക് പുതുക്കൽ, ഫാമിലി റജിസ്ട്രേഷൻ തുടങ്ങിയ വ്യക്തിഗത സേവനങ്ങൾക്കായി 3.8 ദശലക്ഷത്തിലധികം ഇടപാടുകൾ നടന്നു. എക്സിറ്റ്, റീ എൻട്രി വീസകൾ, റസിഡൻസി പെർമിറ്റുകൾ, ഇലക്ട്രോണിക് പാസ്‌പോർട്ട് പുതുക്കൽ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
വാഹന റജിസ്ട്രേഷൻ പുതുക്കൽ, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, വാഹനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ എന്നിവ പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ് വഴി കൈകാര്യം ചെയ്തു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.