അൽ ഖോബാർ: താമസം, ജോലി, അതിർത്തി സുരക്ഷാനിയമലംഘകരായ 17,389 വിദേശികളെ ഒരാഴ്ചക്കിടെ സൗദി ആഭ്യന്തര മന്ത്രാലയം അറസ്റ്റുചെയ്തു.താമസനിയമം ലംഘിച്ചതിന് 10,397 പേരെയും അനധികൃത അതിർത്തി കടക്കാൻ ശ്രമിച്ചതിന് 4,128 പേരെയും തൊഴിൽ സംബന്ധമായ പ്രശ്നങ്ങൾക്ക് 2,864 പേരെയുമാണ് പിടികൂടിയത്. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 1,483 പേരിൽ 56 ശതമാനം ഇത്യോപ്യക്കാരും 41 ശതമാനം യമനികളും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 104 പേരെയും പിടികൂടി. നിയമലംഘകർക്ക് താമസ, ഗതാഗത സൗകര്യവും ഒരുക്കിയ 15 പേരെ കസ്റ്റഡിയിലെടുത്തു. രാജ്യത്തിലേക്കുള്ള അനധികൃത പ്രവേശനം സുഗമമാക്കുന്ന ആർക്കും പരമാവധി 15 വർഷംവരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊതുജനങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996-ലും റിപ്പോർട്ട് ചെയ്യാം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.