ജിദ്ദ : രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ . ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ഉദ്യോഗസ്ഥർ നേരിട്ടും അല്ലാതെയും 8,000ൽ അധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,859 സ്ഥാപനങ്ങളിലും 1,484 കമ്പനികളിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്.ലേഡീസ് വാനിറ്റി ബാഗുകൾ, ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും റസ്റ്ററന്‍റുകളിലും മിനിമർക്കറ്റുകളിലുമായിരുന്നു അധികൃതർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇഖാമ, തൊഴിൽ നിയമം എന്നിവ അനുസരിക്കാതിരിക്കൽ ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങളും ഈ പരിശോധനകളിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.