സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ താമസിക്കുമ്പോഴും സ്വകാര്യ സ്ഥാപന ങ്ങളില്‍ നിയമാനുസൃതം തന്നെ ജോലി ചെയ്യാന്‍ അനുവാദം നല്കുന്ന അജീര്‍ പെ ര്‍മിറ്റ് യെമനികള്‍ക്കും സിറിയന്‍ പൗരന്മാര്ക്കും മാത്രമേ അനുവദിക്കൂവെന്നാണ് അധികൃതര്‍
റിയാദ്: സൗദിയില്‍ സന്ദര്‍ശന വിസയില്‍ എത്തിയ ശേഷം ജോലി ചെയ്യാന്‍ അനുമതിയുള്ളത് രണ്ട് രാജ്യക്കാര്‍ക്ക് മാത്രമെന്ന് അറിയിച്ചിരിക്കുകയാണ്. സന്ദര്‍ശക വിസ യില്‍ സൗദി അറേബ്യയില്‍ താമ സിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമാനുസൃതം തന്നെ ജോലി ചെയ്യാന്‍ അനുവാദം നല്കു ന്ന അജീര്‍ പെര്‍മിറ്റ് യെമനികള് ക്കും സിറിയന്‍ പൗരന്മാര്ക്കും മാത്രമേ അനുവദിക്കൂവെന്നാണ് അധി കൃതര്‍ അറിയിച്ചിരിക്കുന്നത്.
സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന യെമനികളും സിറിയക്കാരും അല്ലാത്ത എല്ലാ വി ദേശികളം അതത് സ്ഥാപനങ്ങളുടെ സ്പോണ്സര്ഷിപ്പില് രാജ്യ ത്ത് നിയമാനുസൃതം താമസിക്കുന്ന വര് ആയിരിക്കണമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. അജീര്‍ പദ്ധതി എന്ന് പറയുന്നത് സൗദിയി ലെ വിദേശികള്‍ക്ക് സ്വന്തം തൊഴിലുടമയ്ക്ക് വേണ്ടിയല്ലാതെ നിശ്ചിത സ്ഥാപനങ്ങളില്‍ ഒരു നിര്‍ണിത കാ ലത്തേക്ക് ജോലി ചെയ്യാന്‍ നിയമാനുസൃതം തന്നെ അനുമതി നല്‍കുന്നതിനുള്ള സംവിധാന മാണ്.
തൊഴിലാളികളെ ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അവരെ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും രാജ്യത്തെ സ്വകാര്യ മേഖലയില്‍ താല്‍ക്കാലിക ജോലി വ്യവസ്ഥാപിതമാക്കുക യുമാണ് ഈ പദ്ധതിയുടെ ലക്ഷ്യമെ ന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം എതെങ്കിലും ഒരു സ്ഥാപനത്തില്‍ അധികമായുള്ള ജീവനക്കാരെ താല് ക്കാലികമായി മറ്റ് സ്ഥാപനങ്ങള്‍ക്ക് നിയമവിധേയമായിത്തന്നെ ഉപയോഗപ്പെടുത്താന്‍ അജീര്‍ പദ്ധതിയി ലൂടെ കഴിയും. തൊഴിലാളികളെ ആവശ്യമായി വരുന്ന സ്ഥാപനങ്ങള്‍ക്ക് വിദേശത്തു നിന്നും അവരെ പു തിയ വിസയില്‍ റിക്രൂട്ട് ചെയ്യുന്നതിന് പകരം രാജ്യത്തെ തന്നെ മറ്റൊരു സ്ഥാപനത്തില്‍ അധികമായു ള്ള ജീവനക്കാരെ താത്കാലികമായി നിയമാനുസൃതം ഉപയോഗപ്പെടുത്താന്‍ അനുവദിക്കുന്നുവെന്നതാ ണ് ഇതിന്റെ പ്രധാന സവിശേഷത.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.