Breaking News

സൗദിയില്‍ വിദേശികൾക്ക് ഭൂമി സ്വന്തമാക്കാൻ അനുമതി; പുതിയ നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം

ജിദ്ദ ∙ ഇനി മുതൽ വിദേശികൾക്കും സൗദി അറേബ്യയിൽ ഭൂമി സ്വന്തമാക്കാനാവും. 2026-ൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന പുതിയ ഭൂമി ഉടമസ്ഥാവകാശ നിയമത്തിന് സൗദി മന്ത്രിസഭ അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. ജിദ്ദ, റിയാദ് തുടങ്ങിയ വൻ നഗരങ്ങളിലടക്കം വിദേശികൾക്ക് ഭൂമി വാങ്ങാൻ അനുമതി നൽകുന്നതാണ് ഈ നിയമം.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയിൽ ജിദ്ദയിലെ അല്‍സലാം കൊട്ടാരത്തിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിലാണ് ഭൂമിശാസ്ത്രപരമായ പ്രത്യേക മേഖലകളിലേക്കും വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിലേക്കുള്ള അനുമതിക്ക് അംഗീകാരം ലഭിച്ചത്.

റിയൽ എസ്റ്റേറ്റ് മേഖലയെ വികസിപ്പിക്കുക, നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, ഇത്തരത്തിലുള്ള പ്രധാന ലക്ഷ്യങ്ങളോടെയാണ് നിയമം കൊണ്ടുവരുന്നത് എന്ന് നഗരസഭാ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽ ഹുഖൈൽ വ്യക്തമാക്കി. ഇതുവഴി നിക്ഷേപകരെയും റിയൽ എസ്റ്റേറ്റ് വികസന സ്ഥാപനങ്ങളെയും സൗദി വിപണിയിലേക്ക് കൂടുതൽ ആകർഷിക്കാൻ കഴിയും.

മക്കയും മദീനയും പോലുള്ള പ്രത്യേക നഗരങ്ങളിൽ വിദേശികൾക്ക് ഭൂമി സ്വന്തമാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം 180 ദിവസത്തിനുള്ളിൽ, അതിന്റെ വിശദാംശങ്ങൾ പബ്ലിക് കൺസൾട്ടേഷൻ പ്ലാറ്റ്‌ഫോമിൽ പ്രഖ്യാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.