സ്‌കൂളുകളില്‍ മോണിങ് അസംബ്ലികളും സ്‌പോര്‍ട്‌സ് ആക്ടിവിറ്റികളും അനുവദിക്കി ല്ലെന്ന് സൗദി വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ശാരീരിക അകലം പാലിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രാലയം നിര്‍ദേശം നല്‍കി.
സൗദിയില്‍ വിദ്യാലയങ്ങള്‍ തുറക്കാന്‍ അനുമതി. പുതിയ അധ്യയന വര്‍ഷം കര്‍ശന നിയന്ത്രണ ങ്ങളോടെയായിരിക്കും വിദ്യാലയങ്ങള്‍ തുറക്കു ക. സ്‌കൂളുകളില്‍ മോണിങ് അസംബ്ലികളും സ് പോര്‍ട്‌സ് ആക്ടിവിറ്റികളും അനുവദിക്കില്ലെന്ന് സൗദി വിദ്യഭ്യാസ മന്ത്രാലയം വ്യക്തമാക്കി.വിദ്യാ ര്‍ത്ഥികള്‍ ശാരീരിക അകലം പാലിക്കുന്നതിന് പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും മന്ത്രാല യം നിര്‍ദേശം നല്‍കി. സ്‌കൂളുകളിലെ അധ്യാ പകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് ഈ മാസം 22 മുതല്‍ ജോലിക്ക് ഹാജരാകാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.
നീണ്ട ഇടവേളക്ക് ശേഷം സൗദിയിലെ സ്‌കൂളുകള്‍ ഈ മാസം അവസാനത്തോടെ തുറക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയം. കോവിഡിന് ശേ ഷം ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നതി നാണ് മന്ത്രാലയം സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയത്. ഇതിന്റെ മുന്നോടിയായി സ്‌കൂളുകളിലെ അധ്യാപകരോടും അധ്യാപകേതര ജീവനക്കാരോടും ഈ മാസം ഇരുപത്തി രണ്ട് മുതല്‍ ജോലിക്ക് ഹാജരാകുവാന്‍ മന്ത്രാലയം നിര്‍ദേശിച്ചു.
29 മുതല്‍ മുതിര്‍ന്ന ക്ലാസുകളിലുള്ളവര്‍ക്ക് ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കാ ണ് ക്ലാസില്‍ ഹാജരാകുവാന്‍ അവസരമുണ്ടാകുക. എ ന്നാല്‍ ഫിസിക്കല്‍ ക്ലാസുകള്‍ ആരംഭിച്ചാലും സ്‌കൂള്‍ ആക്ടിവിറ്റികള്‍ പൂര്‍ണമായി ആരംഭിക്കില്ലെ ന്ന് മന്ത്രാലയം അറിയിച്ചു.
പ്രഭാത അസംബ്ലി, സ്‌പോര്‍ട്‌സ് ആക്ടിവിറ്റികള്‍, സ്‌കൂള്‍ കാന്റീനുകളുടെ പ്രവര്‍ത്തനം എന്നിവ ക്കുള്ള നിയന്ത്രണം തുടരും. വിദ്യാര്‍ത്ഥികള്‍ തമ്മി ലുള്ള ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രാലയം വിശദീകരിച്ചു.
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
This website uses cookies.