Saudi Arabia

സൗദിയില്‍ യാത്രാ വിലക്കുകള്‍ നീക്കി ; ഇന്ത്യ ഉള്‍പ്പെടെ ഇരുപത് രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ക്ക് അനുമതിയില്ല

തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ജനജീവിതം സാധാരണ നിലയിലാകും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്ക് അനുമതി ലഭിക്കുക

ദമാം: കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സൗദി അറേബ്യ വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്കുകള്‍ നീക്കി. കര, നാവിക പാതകളിലെ യാത്രാവിലക്കുകളും ഇതോ ടൊപ്പം നീക്കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ജനജീവിതം സാധാരണ നിലയിലാകും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാം. ആരോഗ്യ മന്ത്രാലയത്തിന്റെ നി ര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമായിരിക്കും രാജ്യത്തിന് പുറത്തേക്കുള്ള യാത്രക്ക് അനുമതി ലഭിക്കുക.

അതെസമയം യാത്രാവിലക്ക് നിലനില്‍ക്കുന്ന ഇന്ത്യ, അര്‍ജന്റീന, യു.എ.ഇ, ജര്‍മ്മനി, അമേരിക്ക, ഇന്തോനേഷ്യ,ജപ്പാന്‍, അയര്‍ലന്‍ഡ്, ഇറ്റലി, പാകിസ്ഥാന്‍, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിസ് കോണ്‍ഫെഡറേഷന്‍, ഫ്രാന്‍സ്, ലെബനന്‍, ഈജി പ്ത് തുട ങ്ങിയ ഇരുപത് രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഈ രാജ്യങ്ങളില്‍ നിന്നുള്ള സ്വദേശി പൗരന്‍മാര്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ ഇവരു ടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് വിലക്ക് ബാധകമല്ല.

യാത്രക്കാര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരോ, ഒരു ഡോസ് സ്വീകരിച്ച് 14 ദിവസാം പൂര്‍ത്തിയായരോ, കോവിഡ് അസുഖം ബാധിച്ച് രോഗമുക്തി നേടി ആറ് മാസം കഴി ഞ്ഞവരോ ആയിരിക്കണം. ഇക്കാര്യങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപ്ലിക്കേഷ നില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം.

പതിനെട്ട് വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡിനെതിരെ സെന്‍ട്ര ല്‍ ബാങ്ക് ഓഫ് സഊദി അറേബ്യ അംഗീകരിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി ഉണ്ടായിരിക്ക ണം. സഊദിയിലേക്ക് തിരിച്ച് വരുന്ന എട്ട് വയസിന് മുകളില്‍ പ്രായമുള്ളവരെല്ലാം തിരിച്ചെത്തിയ ശേഷം ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിഞ്ഞതിന് ശേഷം പി.സി.ആര്‍ കോവിഡ് പരിശോധന നടത്തുകയും വേണം.

ബഹ്‌റൈനില്‍ നിന്നും സഊദി അറേബ്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക്, ജിസിസി രാജ്യങ്ങളില്‍ അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചവരാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ബഹ്‌റൈ ന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അതെസമയം സാമൂഹിക അകലം പാലി ക്കല്‍, മാസ്‌ക് ധരിക്കല്‍ തുടങ്ങി സഊദി ആരോഗ്യ മന്ത്രാലയം നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ പാലിക്കണമെന്നും കോവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.