കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ സെലിന്‍ ദമ്പതികളുെട മകള്‍ ജോമി ജോണ്‍ സെലിനെയാണ് ആശുപത്രി ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
റിയാദ്: സൗദിയില്‍ മലയാളി നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെള്ളാട് ആലക്കോട് മുക്കിടിക്കാട്ടില്‍ ജോണ്‍ സെലിന്‍ ദമ്പതിക ളുെട മകള്‍ ജോമി ജോണ്‍ സെലി(28)നെയാണ് ആശു പത്രി ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിഴക്കന്‍ സൗദിയിലെ ദമാമിലാണ് യുവതി താമസിച്ചിരുന്നത്.
രണ്ട് ദിവസം മുമ്പ് നടന്ന മരണത്തില്‍ ദുരൂഹത ഉയര്‍ത്തി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ദമാമില്‍ സ്വകാര്യ ആശുപത്രിയില്‍ മൂന്നുവര്‍ഷമാ യി നഴ്‌സായി ജോലിനോക്കുന്ന ജോമി രണ്ടു മാസം മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.
തലേദിവസം നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ജോമിയെ ബുധനാഴ്ച രാവിലെയാണ് ആശു പത്രി ബാത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തി യത്. രാവിലെ ജോമിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിന് സമീപമുള്ള ബാ ത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള കാര്യമായ പ്രശ്‌നങ്ങളൊന്നും ജോമിക്ക് ഉണ്ടായിരു ന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ശരീര ത്തില്‍ മറ്റ് അടയാളങ്ങളൊന്നുമില്ലെന്ന് പൊലീസ് റി പ്പോര്‍ട്ടും വ്യക്തമാക്കുന്നു. ദുരൂഹതകള്‍ക്കുള്ള മറുപടി ലഭിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കുടുംബം ഉത്തരവാദ സാമൂഹി ക പ്രവര്‍ത്തകന്‍ നാസ് വക്കം പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.