ജിദ്ദ : ഇന്ത്യയിൽനിന്ന് സൗദി അറേബ്യയിലേക്കുള്ള മൊബൈൽ ഫോണുകളുടെ ഇറക്കുമതിയിൽ വൻ കുതിപ്പ്. കഴിഞ്ഞ എട്ടുമാസത്തിനിടെ 13 ലക്ഷം സ്മാർട്ട് ഫോണുകളാണ് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. അതായത് സൗദിയിലേക്ക് ഫോൺ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാമതായി ഇന്ത്യ മാറി. ജനറൽ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.138.4 കോടി റിയാല്‍ (ഏകദേശം 3100 കോടി ഇന്ത്യൻ രൂപ) വില വരുന്ന സ്മാര്‍ട് ഫോണുകളാണ് ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്.
എട്ടു മാസത്തിനിടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്ത സ്മാർട് ഫോണുകളിൽ എട്ടുശതമാനവും ഇന്ത്യയിൽനിന്നാണ്. അമേരിക്കയെ മറികടന്നാണ് ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയത്. എട്ടു മാസത്തിനിടെ 44 രാജ്യങ്ങളില്‍ നിന്ന് 1,700 കോടി റിയാല്‍ വില വരുന്ന 1.43 കോടി സ്മാര്‍ട് ഫോണുകളാണ് സൗദിയിൽ എത്തിയതെന്നും ജനറൽ അതോറിറ്റി അറിയിച്ചു.
കൂടുതൽ ഫോണുകൾ ഇറക്കുമതി ചെയ്തത് ചൈനയിൽനിന്നാണ്. 75 ശതമാനവും ചൈനയിൽനിന്ന്. രണ്ടാം സ്ഥാനത്ത് വിയറ്റ്നാമാണ്. പതിനേഴ് ശതമാനം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ അമേരിക്കൻ കമ്പനികൾ സ്മാർട്ട് ഫോണുകൾ നിർമ്മിക്കാൻ തുടങ്ങുന്നതാണ് ഇന്ത്യ സൗദിയുടെ വിപണിയാകാൻ കാരണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.