ജിദ്ദ : റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെയും അപകടങ്ങൾ കുറയ്ക്കുന്നതിന്റെയും ഭാഗമായി സൗദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ വരുന്നു. റോഡപകടങ്ങൾ കുറക്കുന്നതിന്റെയും ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി റോഡ് സുരക്ഷാ സേനയാണ് പുതിയ നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കുന്നത്.
പുതിയ നിരീക്ഷണ സംവിധാനങ്ങൾ റിയാദിലെ ഹൈവേകളിലാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തിച്ചു തുടങ്ങുക. അടിയന്തര സാഹചര്യങ്ങളിൽ ഉടനടി സഹായങ്ങൾ ലഭ്യമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനങ്ങൾ പ്രവർത്തന സജ്ജമാകുന്നതോടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കുറക്കാനും സാധിക്കും.
ഉയർന്ന റസലൂഷൻ കാമറകളുപയോഗിച്ച് വാഹനങ്ങളുടെ അമിത വേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയ എല്ലാ നിയമ ലംഘനങ്ങളും കണ്ടെത്തും. ഇങ്ങിനെ കണ്ടെത്തുന്ന നിയമലംഘനങ്ങളെ കുറിച്ച് തത്സമയം തന്നെ ഡ്രൈവർമാർക്ക് അറിയിപ്പ് നൽകുകയും ചെയ്യും. ഓട്ടോമാറ്റിക് നിരീക്ഷണ സംവിധാനങ്ങളും നൂതന ആശയവിനിമയ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുള്ള പ്രത്യേക വാഹനങ്ങളും ഹൈവേകളിൽ നിരീക്ഷണത്തിനുണ്ടാകും. നിയമലംഘനങ്ങൾ കണ്ടെത്തുന്നതോടൊപ്പം, റോഡിന്റെ അവസ്ഥ തത്സമയം അറിയാനും ഈ വാഹനങ്ങളിൽ സംവിധാനമുണ്ടാകും.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.