വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പരിവര്‍ത്തനാത്മക നേതൃപാടവം തെളി യിച്ച ബിസിനസ് രംഗത്തെ ലീഡര്‍മാര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരത്തിന്റെ 21ാമത് ഗ്ലോബല്‍, ആറാമത് ഇന്ത്യന്‍ പതിപ്പിലാണ് മുരളി രാമകൃഷ്ണന്‍ ഈ നേട്ടത്തിന് അര്‍ഹ നായത്
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് സിഇഒയും മാനേജിങ് ഡയറക്ടറുമായ മുരളി രാമകൃഷ്ണന് ഇ ടി അസെന്റ് ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. മുംബൈയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി. വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പരിവര്‍ത്തനാത്മക നേതൃപാടവം തെളിയിച്ച ബിസിനസ് രംഗത്തെ ലീഡര്‍മാര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരത്തിന്റെ 21ാമത് ഗ്ലോബല്‍, ആറാമത് ഇ ന്ത്യന്‍ പതിപ്പിലാണ് മുരളി രാമകൃഷ്ണന്‍ ഈ നേട്ടത്തിന് അര്‍ഹനായത്.
സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ പുതിയ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ബാങ്കിനെ വളര്‍ച്ചയുടെ പാതയി ലെത്തിക്കുന്നതിന് നേതൃത്വം നല്‍കിയതുമാണ് മുരളി രാമകൃഷ്ണ നെ പുരസ്‌കാരത്തിന് അര്‍ഹനാക്കി യത്. സൗത്ത് ഇന്ത്യന്‍ ബാങ്കിലെ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ ഇന്ത്യന്‍ കോര്‍പറേറ്റ് രംഗത്ത് വലിയ പ്രശം സ പിടിച്ചുപറ്റിയിരുന്നു. വെല്ലുവിളികള്‍ക്കിടയിലും തങ്ങള്‍ നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങളില്‍ വിജ യകരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ച ലീഡര്‍മാര്‍ക്കുള്ള അംഗീകാരമാണിത്.
നമ്മുടെ സ്ഥാപനത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ പുരസ്‌കാരം സ്വീകരി ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുരളി രാമകൃഷ്ണന്‍ പറ ഞ്ഞു.’ഞങ്ങളുടെ പ്രതിബദ്ധതയും ആവേശവുമാണ് കോര്‍പറേറ്റ് ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഞങ്ങളെ മുന്നോട്ടു നയിച്ചത്. വിജയകര മായ പരിവര്‍ത്തനം സൃഷ്ടി ക്കാന്‍ എല്ലാ പിന്തുണയും നല്‍കിയ എന്റെ ടീമിനെ ആത്മാര്‍ത്ഥമായി അഭിന ന്ദിക്കുന്നു. എനിക്ക് ഈ അംഗീകാരം നല്‍കിയ സംഘാടകര്‍ക്കും ജൂറിക്കും നന്ദി അറിയിക്കുന്നു,’ മുരളി രാമകൃഷ്ണന്‍ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.