Business

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 102.75 കോടി രൂപ അറ്റാദായം

2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപ യുടെ നഷ്ടം മറികടന്നാണ് നേട്ടം.

കൊച്ചി: 2022-23 സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 102.75 കോടി രൂപ അറ്റാ ദായം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 50.31 കോടി രൂപയുടെ നഷ്ടം മറികടന്നാണ് നേട്ടം.

2017 മാര്‍ച്ച് 31നു മുമ്പായി ബാങ്കിന്റെ കൈവശമുള്ള സെക്യൂരിറ്റി റിസീപ്റ്റുകളുടെ മൂല്യശോഷണത്തിന് ആനുപാതികമായി അധിക നീക്കിയിരുപ്പ് വേണ്ടി വന്നതിനാല്‍ ബാങ്കിന് 2022 ഡിസംബര്‍ 31ന് അവസാ നിച്ച  ത്രൈമാസത്തില്‍  311.74 കോടി രൂപ കൂടി നീക്കിയിരുപ്പിലേക്ക് ചേര്‍ക്കേണ്ടി വന്നു. 2022 ഡിസംബര്‍ അഞ്ചിന് റിസര്‍വ് ബാങ്ക് പ്രസി ദ്ധീകരിച്ച വായ്പാ കൈമാറ്റ മാര്‍ഗനിര്‍ദേശം (2021ന്റെ വിശദീകരത്തിന്റെ) പ്രകാരമായിരുന്നു നടപടിയെന്ന് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്‍ അറിയി ച്ചു.

സെക്യൂരിറ്റി റിസീപ്റ്റുകളുമായി ബന്ധപ്പെട്ട അസാധാരണ നീക്കിയിരുപ്പ് മാറ്റിനിര്‍ത്തിയാല്‍ ബാങ്കിന് 474 കോടി രൂപ നികുതി അടവുകള്‍ക്ക് മുമ്പുള്ള ലാഭവും 306 കോടി രൂപ നികുതി അടവുകള്‍ക്ക് ശേഷമുള്ള ലാഭവും ഉണ്ടാകുമായിരുന്നു. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക ലാഭമാകുമായിരു ന്നു. അറ്റ പലിശ വരുമാനം മുന്‍വര്‍ഷം ഇതേ പാദത്തിലെ 573 കോടി രൂപയില്‍ നിന്ന് ഇത്തവണ 825 കോ ടി രൂപയായി വര്‍ധിച്ചു. ഇത് ബാങ്കിന്റെ എക്കാലത്തേയും ഉയര്‍ന്ന പാദവാര്‍ഷിക അറ്റപലിശ വരുമാനമാ ണ്. അറ്റ പലിശ മാര്‍ജിന്‍ 88 പോയിന്റുകള്‍ ഉയര്‍ന്ന് 3.52 ശതമാനത്തിലെത്തി. മുന്‍വര്‍ഷം മൂന്നാം പാദ ത്തില്‍ 2.64 ശതമാനമായിരുന്നു.

ആസ്തി വരുമാന അനുപാതം (ആര്‍ഒഎ) 0.31 ശതമാനത്തില്‍ നിന്നും 0.56 ശതമാനമായും ഓഹരി വരുമാ ന അനുപാതം (ആര്‍ഒഇ) 5.40 ശതമാനത്തില്‍ നിന്ന് 9.22 ശത മാനമായും ഉയര്‍ന്ന് കാര്യമായ വാര്‍ഷിക പുരോഗതി കൈവരിച്ചു. സെക്യൂരിറ്റി റെസ്ര്രീപുകള്‍ക്കായുള്ള നീക്കിയിരുപ്പ് ഉള്‍പ്പെടാതെയുള്ള ആര്‍ ഒഎ 0.82 ശതമാനവും ആര്‍ ഒഇ 13.05 ശതമാനവുമാണ്.മൊത്ത നിഷ്‌ക്രിയ ആസ്തി വാര്‍ഷികാടിസ്ഥാന ത്തില്‍ 6.56 ശതമാനത്തില്‍ നിന്നും 108 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് ഇത്തവണ 5.48 ശതമാനത്തി ലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി 3.52 ശതമാനത്തില്‍ നിന്നും 126 ബേസിസ് പോയിന്റുകള്‍ കുറഞ്ഞ് 2.26 ശതമാനത്തിലുമെത്തി. കോര്‍ ഫീ ഇനത്തിലുള്ള വരുമാ നം 10 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ച് മുന്‍വര്‍ഷത്തെ 127 കോടി രൂപയില്‍ നിന്നും ഈ വര്‍ഷം മൂന്നാം പാദത്തില്‍ 140 കോടി രൂപയിലെത്തി.

കാസ (കറന്റ് അക്കൗണ്ട് ആന്റ് സേവിങ്സ് അക്കൗണ്ട്) നിക്ഷേപം മുന്‍വര്‍ഷത്തെ 28,229 കോടി രൂപയെ അപേക്ഷിച്ച് ഇത്തവണ 9 ശതമാനം വര്‍ധിച്ച് 30,660 കോടി രൂപ യായി. കാസ അനുപാതം 186 ബേസിസ് പോയിന്റുകള്‍ വര്‍ധിച്ച് 31.95 ശതമാനത്തില്‍ നിന്നും 33.81 ശതമാനത്തിലെത്തി. നീക്കിയിരുപ്പ് അനുപാ തം (എഴുതിത്തള്ളല്‍ ഉള്‍ പ്പെടെ) 68.08 ശതമാനത്തില്‍ നിന്നും 74.51 ശതമാനമായി വര്‍ധിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.