ഏവര്‍ക്കും ലഭ്യമാകേണ്ടതാണ് അറിവും വിദ്യാഭ്യാസവും, ഏതെങ്കിലും സാഹചര്യം കൊണ്ട് അതില്ലാതാകരുതെന്ന മഹനീയ കാഴ്ചപ്പാടുമായി യുഎഇ
ദുബായ് : സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന പുതിയ സ്‌കൂള്‍ പദ്ധതിയുമായി യുഎഇ,
രാജ്യത്തെ പതിനാലായിരത്തോളം വരുന്ന കുട്ടികള്‍ക്കാകും ഇതിന്റെ ഗുണഫലം ലഭിക്കുക. ഏവര്‍ക്കും വിദ്യാഭ്യാസം എന്ന ആശയത്തെ ആസ്പദമാക്കിയാണ് അറബി ഭാഷയില്‍ തലമുറ എന്ന അര്‍ത്ഥം വരുന്ന അജ്യാല്‍ പദ്ധതി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ അജ്യാല്‍ സ്‌കൂളുകള്‍ ആരംഭിക്കുന്നത്.
2022 ല്‍ ആരംഭിക്കുന്ന പുതിയ അദ്ധ്യയന വര്‍ഷം മുതല്‍ പിപിപി മോഡലിലാകും പുതിയ സ്‌കൂളുകള്‍ ആരംഭിക്കുക. എമിറേറ്റ്‌സ് സ്‌കൂള്‍ എസ്റ്റാബ്ലിഷ്‌മെന്റ് എന്ന സ്ഥാപനത്തിന്റെ കീഴിലാണ് സ്‌കൂളുകള്‍ ആരംഭിക്കുന്നത്.
പ്രാരംഭ ഘട്ടത്തില്‍ പത്ത് സ്‌കൂളുകളായിരിക്കും തുടങ്ങുക. ഗ്രേഡ് ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസുകളിലേക്ക് എല്ലാ വിദ്യാര്‍ത്ഥികളേയും ഉള്‍പ്പെടുത്തിയാകും പദ്ധതി.
ഇതിനു ശേഷം അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 28 സ്‌കൂളുകളായി ഉയര്‍ത്തും.
ഇന്റര്‍നാഷണല്‍ സിലബസും ദേശീയ സിലബസും സംയോജിപ്പിച്ചുള്ള പഠനമായിരിക്കും ഒരുക്കുക. സയന്‍സ്, ആര്‍ട്‌സ് എന്നിവ കൂടാതെ മോറല്‍ സയന്‍സ്, അറബിക്, ഇസ്ലാമിക് സ്റ്റഡീസ് എന്നീ വിഷയങ്ങളും പഠിപ്പിക്കും.
ഫീസ് തീര്‍ത്തും സൗജന്യമായിരിക്കും. ഇതിനുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും.
എമിറാത്തി വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായാണ് ഈ പദ്ധതി ആരംഭിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സഹമന്ത്രി സാറ ബിന്ത് യൂസിഫ് അല്‍ അമീരി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.