1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്‌കാരം നേടുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു
ന്യൂഡല്‍ഹി: നടന്‍ രജനീകാന്തിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം. അമ്പത്തിയൊന്നാമത് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരമാണ് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. 1996ല്‍ ശിവജി ഗണേശനു ശേഷം ആദ്യമായാണ് ദക്ഷിണേന്ത്യന്‍ നടന്‍ പുരസ്‌കാരം നേടുന്നത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ടല്ല പ്രഖ്യാപനമെന്ന് കേന്ദ്രമന്ത്രി ജാവഡേക്കര്‍ അറിയിച്ചു.
2016ല്‍ പത്മവിഭൂഷണ്‍, രണ്ട് തവണ പ്രത്യേക പരാമര്‍ശമുള്‍പ്പെടെ ആറു തവണ മികച്ച നടനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡുകള്‍, 2014 ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ ഫിലിം പഴ്‌സനാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. മോഹന്‍ലാല്‍, ആശാ ഭോസ്ലെ, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവരായിരുന്നു ജൂറി അംഗങ്ങള്‍.
നേരത്തെ രജനീകാന്ത് രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ തീരുമാനിച്ചിരുന്നു. ബി.ജെ.പിയുമായി രജനീകാന്ത്? സഹകരിക്കുമെന്നും റിപ്പോര്‍ ട്ടുകളു ണ്ടായിരുന്നു. എന്നാല്‍ പിന്നീട് രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള തീരുമാനത്തില്‍ നിന്നും താരം പിന്‍വാങ്ങുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.