News

സ്‌കോൾ കേരള ഹയർ സെക്കൻഡറി കോഴ്‌സ്: രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷിക്കാം

സ്‌കോൾ കേരള ഹയർ സെക്കൻഡറി കോഴ്‌സിന്റെ രണ്ടാംവർഷ പ്രവേശനത്തിനും പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു.
2009-10 അധ്യയന വർഷം മുതൽ ഹയർ സെക്കൻഡറി കോഴ്‌സിന് കേരള സിലബസിൽ ഒന്നാം വർഷ പ്രവേശനം നേടി 2019 മാർച്ച് വരെ നടന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുകയും, ഏതെങ്കിലും സാഹചര്യത്തിൽ രണ്ടാംവർഷ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ സാധിക്കാത്തതുമായ വിദ്യാർഥികൾക്കും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്‌റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാംവർഷ ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കിയശേഷം രണ്ടാംവർഷം കേരള സിലബസിൽ സ്‌കോൾ-കേരള മുഖേന പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും (ലാറ്ററൽ എൻട്രി വിഭാഗം) നിബന്ധനകൾക്ക് വിധേയമായി രണ്ടാം വർഷ പ്രവേശനത്തിന് അപേക്ഷിക്കാം.
2009-10 അധ്യയനവർഷം മുതൽ, ഓപ്പൺ സ്‌കൂൾ/സ്‌കോൾ-കേരളയിൽ ഓപ്പൺ റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുകയും, ഒന്നാം വർഷ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യുകയും എന്നാൽ 2020 മാർച്ച് വരെയുള്ള രണ്ടാംവർഷ പരീക്ഷയ്ക്ക് ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തതുമായ വിദ്യാർഥികൾക്ക് അവർ മുമ്പ് രജിസ്റ്റർ ചെയ്ത സബ്ജക്ട് കോമ്പിനേഷനിൽ നിബന്ധനകൾക്ക് വിധേയമായി പുനഃപ്രവേശനത്തിനും അപേക്ഷിക്കാം.
ഇപ്രകാരം രണ്ടാംവർഷ പ്രവേശനം/പുനഃപ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ 16 മുതൽ ആഗസ്റ്റ് മൂന്നുവരെ www.scolekerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് നിർദ്ദിഷ്ട ഫീസടച്ച് അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പ്രിൻറ് ഔട്ട്്, മറ്റ് നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭിക്കത്തക്കവിധം എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാ ഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-695012 എന്ന വിലാസത്തിൽ നേരിട്ട് എത്തിക്കുകയോ സ്പീഡ് പോസ്റ്റ് /രജിസ്‌റ്റേഡ് തപാൽ മാർഗം അയക്കുകയോ ചെയ്യണം.
ഫീസ് ഘടനയും രജിസ്‌ട്രേഷൻ മാർഗനിർദേശങ്ങളും സ്‌കോൾ-കേരളയുടെ www.scolekerala.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അന്വേഷണങ്ങൾക്ക്: 0471 2342950, 2342271, 2342369.
The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.