സ്‌കൂള്‍ തുറക്കാന്‍ എസ്.സി.ഇ.ആര്‍.ടിയുടെ കരട് മാര്‍ഗരേഖ പ്രകാരമായിരിക്കും പ്രവര്‍ത്തനം. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. ഓരോ ഘട്ടത്തിലും ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നടപടികളാണ് വിദ്യാഭ്യാസ വകുപ്പ് ആ ലോചിക്കുന്നത്
തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ എസ്.സി.ഇ.ആര്‍.ടിയുടെ കരട് മാര്‍ഗ രേഖ അടിസ്ഥാനമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതി കള്‍ രൂപീകരിച്ചായിരിക്കും പ്രവര്‍ത്തനം ആരംഭിക്കുക. ജാഗ്രതാ സമിതികളില്‍ അതത് പ്രദേശത്തെ
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറും ഹെല്‍ത്ത് ഇന്‍സ്പെക്ടറും തദ്ദേശ ഭരണ പ്രതിനിധി കളുമുണ്ടാകും.
ഓരോ ഘട്ടത്തിലും ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നടപടിക ളാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. സ്‌കൂള്‍ തുറക്കാനുള്ള തീരുമാനം വന്നതിനു പിന്നാ ലെ ഇതിനുള്ള ഒരുക്കങ്ങളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടന്നു. കോവിഡ് ഒന്നാം തരംഗത്തിനു ശേ ഷം സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ എസ്.സി.ഇ.ആര്‍.ടിയെ സര്‍ക്കാര്‍ ചുമതല പ്പെടുത്തിയിരുന്നു. അന്ന് തയ്യാറാക്കിയ കരട് നിര്‍ദേശങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറെടുപ്പുകള്‍ തുടങ്ങാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം.
കുട്ടികള്‍ സ്‌കൂളിലേക്ക് വരുന്നതിനേക്കാള്‍ ജാഗ്രത വേണ്ടത് തിരികെ പോകുമ്പോഴാണെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. കുട്ടികള്‍ ഒരുമിച്ച് സ്‌കൂള്‍ വിട്ട് പോകുന്നത് ഒഴിവാക്കാന്‍ ഓരോ ക്ലാസിലേയും കുട്ടികളെ ഒരു നിശ്ചിത സമയത്ത് മാത്രം ക്ലാസ് വിട്ട് പോകാന്‍ അനുവദി ക്കുക എന്നതാണ് ആലോചിക്കുന്നത്. ഇതിനൊപ്പം ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ മാത്രം, വീട്ടിലി രുന്ന് ഓണ്‍ലൈന്‍ പഠനം നടത്താന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് അതിനുള്ള അവസരം, സ്‌കൂളില്‍ വരുന്ന കുട്ടികളില്‍ നിന്നും മാതാപിതാക്കളുടെ സമ്മതപത്രം എന്നിവയും പരിഗണനയിലുണ്ട്.
കുട്ടികള്‍ ഒരുമിച്ച് ചേരുന്ന അസംബ്ളി ഉണ്ടാകില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ള കുട്ടികള്‍ സ്‌കൂളില്‍ വരേണ്ടതില്ലെന്ന നിര്‍ദേശവുമു ണ്ടാകും. റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വ ത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടേയും പ്രിന്‍സിപ്പല്‍മാരുടേയും യോഗം വിളിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലായി 15,892 സ്‌കൂളുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 7012 എണ്ണം എല്‍.പി സ്‌കൂളുകളും 3008 യു.പി സ്‌കൂളുകളുമാണ്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രതിരോധ നടപടികള്‍ക്ക് പ്രാധാന്യം നല്‍കാനാണ് നീക്കം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.