Kerala

‘സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി ഒന്നാം പ്രതി, സ്വപ്നയെ നേരില്‍ കണ്ടിട്ടുണ്ട്’: പി സി ജോര്‍ജ്

മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുന്‍ എംഎല്‍ എ പി സി ജോര്‍ജ്. ഇത്തരം കാര്യങ്ങള്‍ കേരള സമൂഹത്തിന് അപമാനമാണ്. സ്വര്‍ണ ക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെ ന്നും പി സി ജോര്‍ജ്

കോട്ടയം : മുഖ്യമന്ത്രി കള്ളക്കടത്തുമായി മുന്നോട്ട് പോകുന്നത് ശരിയാണോയെന്ന് മുന്‍ എംഎല്‍ എ പി സി ജോര്‍ജ്. ഇത്തരം കാര്യങ്ങള്‍ കേരള സമൂഹത്തിന് അപമാനമാണ്. സ്വര്‍ണക്കടത്ത് കേ സിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും പി സി ജോര്‍ജ് വ്യ ക്തമാക്കി. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

സരിതയുമായി ഏറെ കാലമായി അടുത്ത ബന്ധമുണ്ടെന്നും ഇപ്പോള്‍ നടക്കുന്നത് പോലുള്ള പ്രചാ രണങ്ങള്‍ അനാവശ്യമാണെന്നും പി സി ജോര്‍ജ് പറഞ്ഞു. താന്‍ സമീപിച്ച രാഷ്ട്രീയ നേതാക്കള്‍ ത ന്നെ പിച്ചി ചീന്തിയപ്പോള്‍ നല്ല രീതിയില്‍ തന്നെ സമീപിച്ചത് പിസി ജോര്‍ജ് മാത്രമാണെന്ന് സരിത പറഞ്ഞിട്ടുണ്ട്. താന്‍ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും അത് ഗുഢാലോചനയ്ക്ക് ആയി രുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.

സ്വപ്ന ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വന്ന് കണ്ടതാ ണ്. സ്വ പ്നയുടെ കൈപ്പടയില്‍ എഴുതിയ കത്തും പിസി ജോര്‍ജ് പുറത്തുവിട്ടു. സന്ദീപ് നായര്‍ നിര ന്തരം കുറ്റം ചെയ്യുന്നയാളാണെന്നും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും സ്വപ്നയുടെ കത്തില്‍ പറയു ന്നു. എന്നാല്‍ ഈ കേ സില്‍ എന്‍ഐഎ അയാളെ മാപ്പുസാക്ഷിയാക്കി എന്നാണ് സ്വപ്ന സുരേഷ് പി സി ജോര്‍ജിന് നല്‍കിയ കത്തില്‍ പറയുന്നത്.

2016 ല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ സ്വപ്ന യെ വിളിച്ച് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് പോകാനുള്ള കാര്യങ്ങള്‍ ഏര്‍പ്പാടാക്കാന്‍ പറഞ്ഞുവെന്നാ ണ് കത്തി ലുള്ളത്. ഇത് സ്വപ്ന ചെയ്തു. തുടര്‍ന്ന് വീണ്ടും വിളിച്ച് ”മുഖ്യമന്ത്രി പോയി, പക്ഷേ അദ്ദേഹ ത്തിന്റെ ബാഗ്ഗേജ് കൊണ്ടു പോകാന്‍ മറന്നു” എന്ന് പറഞ്ഞു, അത് എത്തിച്ച് കൊടുക്കണമെന്നും പറഞ്ഞു. ഉടനെ സ്വപ്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരില്‍ ഒരാളെ ബാഗേജുമായി മുഖ്യമന്ത്രിയുടെ അടു ത്തേക്ക് അയച്ചു. കോണ്‍ സുലേറ്റില്‍ ബാഗ് സ്‌കാന്‍ ചെയ്തപ്പോള്‍ കണ്ടത് നോട്ട് കെട്ടുകളാണ്.

സരിത്താണ് അന്നത്തെ കോണ്‍സുലേറ്റിലെ പിആര്‍ഒ. മുഖ്യമന്ത്രി പോയിക്കഴിഞ്ഞ് അധികം വൈ കാതെ ഇന്ത്യയിലേക്ക് നയതന്ത്ര പാക്കേജ് എത്തി. ഇത് സന്ദീപ് നായര്‍ കൊണ്ടുപോകുന്ന തിനിടെ യാണ് ഉദ്യോഗസ്ഥര്‍ തുറന്നുനോക്കിയത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെ വിളി ച്ച് നയതന്ത്ര പാഴ്സല്‍ തുറക്കരുത് എന്ന് നിര്‍ദ്ദേശം നല്‍കിയെങ്കിലും സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അത് തുറന്നു. മുപ്പത് കിലോ സ്വര്‍ണമാണ് അന്ന് പിടച്ചെടുത്തത്.

കേസ് എടുത്തപ്പോള്‍ ശിവശങ്കറും സ്വപ്നയും സരിത്തുമെല്ലാം പ്രതിയായി. സത്യത്തില്‍ ഈ കേസി ല്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നാണ് പിസി ജോര്‍ജ് പറയുന്നത്. അദ്ദേഹം പറഞ്ഞിട്ടാണ് സ്വര്‍ ണം കൊടുത്തുവിട്ടത്. അന്വേഷണം സിബിഐക്ക് പോകുമെന്ന് വ്യക്തമായതോടെയാണ് കേസ് എന്‍ഐഎ അ ന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.

കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നാം മാസം ശിവശങ്കര്‍ ജാമ്യത്തില്‍ ഇറങ്ങി സര്‍ക്കാര്‍ ഉദ്യോഗത്തില്‍ തിരി ച്ചുകയറി. സ്വപ്നയും സരിത്തും 16 മാസം ജയിലില്‍ കഴിഞ്ഞു. കേസ് പഴയതാക്കുക എന്നതായിരു ന്നു മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം. അത് കഴിഞ്ഞപ്പോള്‍ സ്വപ്നയും സരിത്തും പുറത്തിറങ്ങി. എന്നാല്‍ ഇപ്പോള്‍ മുഖ്യമ ന്ത്രിക്കെതിരെയുള്ള തെളിവുകളാണ് പുറത്തുവരുന്നത് എന്നും പിസി ജോര്‍ജ് പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.