Breaking News

സ്വര്‍ണക്കടത്ത് കേസില്‍ കുറ്റപത്രം ; സരിത്ത്, സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍, സന്ദീപ് നായര്‍ മാപ്പുസാക്ഷി

ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാം പ്രതി സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍ക്കെതിരെയാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്

കൊച്ചി : നയതന്ത്ര ചാനല്‍ വഴി നടത്തിയ വിവാദ സ്വര്‍ണക്കടത്ത് കേസില്‍ ഒന്നും രണ്ടും പ്രതിക ളായ സരിത്ത്, സ്വപ്ന സുരേഷ് ഉള്‍പ്പടെ ഇരുപത് പ്രതികള്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമ ര്‍പ്പിച്ചു. നാലാം പ്രതി സന്ദീപ് നായരെ എന്‍.ഐ.ഐ മാപ്പുസാക്ഷിയാക്കി. മറ്റു പ്രതികള്‍ക്കെ തിരെ അന്വേഷണ പുരോഗതിയനുസരിച്ച് അധിക കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചി എന്‍ഐ എ കോട തിയിലാണ് കുറ്റപത്രം സമ ര്‍പ്പിച്ചത്.

സ്വര്‍ണക്കടത്ത് കേസില്‍ ഏറ്റവും ഒടുവില്‍ എന്‍ഐഎയ്ക്ക് ലഭിച്ച സുപ്രധാന വിവരങ്ങളെല്ലാം ഉള്‍ പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ പതിനൊന്നിനാണ് സ്വര്‍ ണക്കടത്ത് കേസില്‍ ആദ്യ അറസ്റ്റ് എന്‍ഐഎ രേഖപ്പെടുത്തിയത്. എന്‍ഐഎ കേസ് ഏറ്റെടു ത്തതിന് തൊട്ടുപിന്നാലെ ബെംഗളൂരുവില്‍ നിന്നും മുഖ്യ പ്രതികളായ സ്വപ്ന സുരേഷും, സന്ദീപ് നായരും പിടിയിലായിരുന്നു. ഇതു വരെ 30 പ്രതികളെ അറസ്റ്റ് ചെയ്ത എന്‍ഐഎ നിരവധി ഡിജി റ്റല്‍ തെളിവുകളും ശേഖരിച്ചു.

സ്വര്‍ണക്കടത്തില്‍ വിദേശത്തുള്ള ആസൂത്രകന്‍ റബിന്‍സ് ഹമീദിനെ കേരളത്തിലെത്തിച്ച് അറ സ്റ്റ് രേഖപ്പെടുത്താനും എന്‍ഐഎയ്ക്ക് കഴിഞ്ഞു. 180 ദിവസത്തിനു ശേഷവും കുറ്റപത്രം സമര്‍പ്പി ച്ചില്ലെങ്കില്‍ കസ്റ്റംസ് കൊഫേ പോസ ചുമത്തിയ പ്രതികള്‍ ഒഴികെയുള്ളവര്‍ സ്വാഭാവിക ജാമ്യം നേ ടുന്ന സാഹചര്യം ഒഴിവാക്കാനാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചത്. വിദേശത്തുള്ള ഫൈസല്‍ ഫരീദ് ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ ഇനിയും കേസില്‍ പിടിയിലാകാനുണ്ട്.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

7 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.