സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ തെളിവ് എവിടെയെന്ന് ഇ ഡിയോട് വിചാരണ കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണ് ഉളളതെന്നും മറ്റ് തെളിവുകള്‍ എവിടെയെന്നുമായിരുന്നു കോടതിയുടെ ചോദ്യം
കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ പ്രതികള്‍ക്കെതിരെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റുതെളിവ് എവിടെയെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണ് ഉളളതെന്നും മറ്റ് തെളിവുകള്‍ എവിടെയെന്നുമായിരുന്നു കോടതിയുടെ ചോദ്യം. പ്രതി കള്‍ 21 തവണ സ്വര്‍ണം കടത്തിയെന്നാണ് കുറ്റസമ്മത മൊഴി. പ്രതികളായ സന്ദീപ് നായര്‍, സരിത് എന്നീവരുടെ ജാമ്യ ഉത്തരവിലാണ് കോടതിയുടെ വിമര്‍ശനം.
പ്രതികള്‍ 21 തവണ സ്വര്‍ണം കടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുമ്പോഴും അതിന് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകള്‍ എവിടെയെന്നും കോടതി ചോദിച്ചു. രേഖാമൂലമുള്ള മറ്റെന്തെങ്കിലും അന്വേഷണം എന്‍ഫോഴ്‌സ് മെ ന്റ് ഡയറക്ടറേറ്റ് നടത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടി ല്ലെന്നും കോടതി നിരീക്ഷിച്ചു.
സന്ദീപ് നായര്‍, സരിത് എന്നിവര്‍ക്ക് ഇന്നലെയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കുറ്റസമ്മതമൊഴിയെ തെളിവായി കണക്കാകാനാകില്ലെന്ന സുപ്രീം കോടതി വിധി കൂടി ചൂണ്ടി ക്കാ ട്ടിയാണ് കോടതി സന്ദീപിനും സരിത്തിനും ജാമ്യം അനുവദിച്ചത്. കേസിലെ രണ്ടാം പ്രതി സ്വപ്നയും, അഞ്ചാം പ്രതി എം ശിവശങ്കറിനും ജാമ്യം ലഭിച്ചിട്ടുണ്ട്. ഈ സഹാചര്യത്തില്‍ ഈ പ്രതികള്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജൂലായ് 22നായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ കളളപ്പണ ഇടപാടില്‍ എന്‍ ഫോഴ്‌സ്മെന്റ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സന്ദീപ് അടക്കമുളള പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടു ണ്ടെങ്കിലും കസ്റ്റംസ് കേസില്‍ കൊഫെപോസ ചുമത്തപ്പെട്ടതിനാല്‍ ഉടന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാനാകില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.