സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരോപണം തെറ്റാണെ ന്ന് തെളിയുംവരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തില്‍ പങ്കാ ളിയായിട്ടില്ല. എല്ലാ അഴിമതിയുടെയും ചുരുളുകള്‍ അഴിയുകയാണെന്നും കെ. സുധാ കരന്‍
തിരുവനന്തപുരം : സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആരോപണം തെ റ്റാണെന്ന് തെളിയും വരെ മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സു ധാകരന്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും സ്വര്‍ണക്കടത്തില്‍ പങ്കാളിയായിട്ടില്ല. എ ല്ലാ അഴിമതിയുടെയും ചുരുളുകള്‍ അഴിയുകയാണ്. മുഖ്യമന്ത്രി മാത്രമല്ല കുടുംബവും ഉള്‍പ്പെട്ട കേ സാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ ബിജെപിയും ശ്രമിച്ചു. ബിരിയാണി പാത്രത്തില്‍ മുഖ്യമന്ത്രി സ്വ ര്‍ണം കടത്തിയത് എന്നുള്ളത് ചരിത്രത്തിലാദ്യമാണ്- കെ.സുധാകരന്‍ പറഞ്ഞു.
ഒരു മണിക്കൂര്‍ മുഖ്യമന്ത്രിയ്ക്ക് കസേരയില്‍ ഇരിയ്ക്കാന്‍ യോഗ്യതയില്ല. ഇഡിയുടെ അന്വേഷണം സുതാ ര്യമല്ല. നിഷ്പക്ഷമായ അന്വേഷണം വേണം.സിബിഐയോ, ജുഡീഷ്യറിയോ കേസ് അന്വേഷിക്ക ണം. സ്വപ്നയ്ക്ക് സുരക്ഷ നല്‍കേണ്ടത് കോടതിയാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ ജനാധി പത്യ ത്തെ ഭയപ്പെടുത്തുന്നതാണെന്നും സുധാകരന്‍ മാധ്യമങ്ങളോടു പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തന്റെ ആരോപണങ്ങള്‍ സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. കൂടുതല്‍ വസ്തുതകള്‍ വൈ കാതെ പുറത്തുവരുമെന്നും പലരുടെയും മുഖംമൂടികള്‍ അഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബിരിയാണി ചെമ്പ് കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്തുവരും. രാഷ്ട്രീയ ഒത്തുതീര്‍പ്പുകൊണ്ടാ ണ് അന്ന് അന്വേഷണം നിലച്ചത്. സിപിഎമ്മും ബിജെപിയും ഒത്തുകളിച്ചെന്നും ചെന്നിത്തല പറ ഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.