കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധിക്കും. സ്വര്‍ണത്തിന്റെ യും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കാരണം. സിഗരറ്റിനും വില കൂടും.നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവു ന്നതോടെ, സിഗരറ്റിന്റെ വില ഉയരും.
ന്യൂഡല്‍ഹി : കേന്ദ്ര ബജറ്റ് പ്രകാരം സ്വര്‍ണത്തിനും വെള്ളിക്കും വില വര്‍ധിക്കും. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതാണ് കാരണം. സി ഗരറ്റിനും വില കൂടും.നികുതിയില്‍ 16 ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദേശം നടപ്പാവുന്നതോടെ, സിഗരറ്റിന്റെ വില ഉയരും. പു കയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നികുതി വര്‍ധിപ്പിക്കു ന്നത്. കഴിഞ്ഞ രണ്ടു ബജറ്റിലും സിഗരറ്റിന്റെ നികുതി വര്‍ധിപ്പിച്ചിരുന്നില്ല.
സിഗരറ്റിന് പുറമെ ഇലക്ട്രിക് കിച്ചന്‍ ചിമ്മിനി, സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍, വെള്ളി ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കാണ് വില കൂടുന്നത്. സ്വര്‍ണ ബാറുകളുടെ കസ്റ്റം സ് തീരുവ ഉയരുന്നതോടെയാണ് സ്വര്‍ ണ ആഭരണങ്ങളുടെ വില ഉയരുന്നത്. ഇലക്ട്രിക് കിച്ചന്‍ ചിമ്മിനിയുടെ കസ്റ്റംസ് തീരുവ 7.5 ശതമാനത്തി ല്‍ നിന്ന് 15 ശതമാനമാക്കിയാണ് ഉയര്‍ത്തുന്നത്.
ഇലക്ട്രോണിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളില്‍ നിന്ന് കസ്റ്റംസ് തീരുവയും മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് തീരുവയും ഒഴിവാക്കിയതോടെ ബാറ്റ റികള്‍ക്ക് വില കുറയും. ഇത് മൊബൈല്‍, ഇലക്ട്രോിണിക് വാഹനങ്ങള്‍ എന്നിവയുടെ വില കുറയാന്‍ സഹായിക്കും.
കളിപ്പാട്ടങ്ങള്‍, സൈക്കിളുകള്‍, ഓട്ടോമൊബൈലുകള്‍ എന്നിവക്കും വില കുറയും. ടെലിവിഷന്‍, ഇല ക്ട്രോണിക് വാഹനങ്ങള്‍, ചില മൊബൈല്‍ ഫോണുകള്‍, ക്യാമറ ലെന്‍സുകള്‍ തുടങ്ങിയവയ്ക്കും വില കുറയും.
201415 സാമ്പത്തിക വര്‍ഷത്തില്‍ 5.8 കോടിയായിരുന്നു ഇന്ത്യയിലെ ആഭ്യന്തര മൊബൈല്‍ ഉല്‍പ്പാദനം. ഇത് 31 കോടിയായി വര്‍ധിച്ചതായി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഇതിന് പുറമേ ടിവി പാനലുകളുടെ ഓപ്പണ്‍ സെല്ലുകളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഘടക ഉല്‍പ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയും കുറയ്ക്കും. 2.5 ശതമാനമായാണ് കുറയ്ക്കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.