Breaking News

സ്വയം മുറിവേല്‍പ്പിച്ചെന്ന വാദത്തിന് തെളിവില്ല, യുവ സംവിധായകയുടെ മരണത്തില്‍ ദുരൂഹത ; വിശദ അന്വേഷണത്തിന് തീരുമാനം

യുവസംവിധായക നയന സൂര്യയുടെ ദുരൂഹമരണത്തില്‍ പ്രത്യേക സംഘം അ ന്വേഷിക്കും. സ്വയം മുറിവേല്‍പ്പിച്ചതാണെന്ന നിഗമനത്തിന് തെളിവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ തീരുമാനിക്കും

തിരുവനന്തപുരം : യുവസംവിധായക നയന സൂര്യയുടെ ദുരൂഹമരണത്തില്‍ പ്രത്യേക സംഘം അന്വേ ഷിക്കും.സ്വയം മുറിവേല്‍പ്പിച്ചതാണെന്ന നിഗമനത്തിന് തെളിവില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റി പ്പോര്‍ട്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടന്‍ തീരുമാനിക്കും.

നയനസൂര്യയുടെ കഴുത്തിലും അടിവയറ്റിലും ഏറ്റ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്ന് കണ്ടെത്തണ മെന്നും ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യഘട്ട അന്വേഷ ണത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. നയനയുടെത് ആത്മഹത്യയാണെന്ന തീര്‍പ്പിലാണ് മ്യൂസിയം പൊലീസ് എത്തിയത്. എന്നാല്‍, ദുരൂഹമായ ധാരാളം സാഹചര്യ തെളിവുകളുള്ളതായി അന്വേഷണ സംഘത്തി ന്റെ റിപ്പോര്‍ട്ടിലുണ്ട്. മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്ത നയനയുടെ ലാപ്‌ടോപ്പിലെ ഫയലുകള്‍ മായ്ച്ചതായും റിപ്പോര്‍ട്ടിലുണ്ട്.

സ്വയം മുറിവേല്‍പ്പിക്കുന്ന സ്വഭാവം നയനയ്ക്കുണ്ടെന്നും, അത്തരത്തില്‍ മുറിവേല്‍പ്പിച്ചതാകാം ശരീരത്തി ല്‍ കണ്ടെത്തിയ മുറിവുകള്‍ എന്നാണ് പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന്റെ നിഗമനം. എ ന്നാല്‍ അത്തരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചതാണെന്ന നിഗമനത്തിന് യാതൊരും തെളിവും ഇല്ലെന്ന് ഡി സിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

ഇതിനാലാണ് പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണമെന്ന തീരുമാനത്തിലേക്ക് പൊലീസ് എത്തിയത്. നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോ സ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. കഴുത്ത് ശക്തമായി ഞെരിച്ച നിലയിലാണ്. കഴുത്തിനു ചുറ്റും ഉരഞ്ഞുണ്ടാ യ നിരവധി മുറിവുകളുണ്ട്. അടിവയറ്റില്‍ ചവിട്ടേറ്റത് പോലെയുള്ള ക്ഷതവും, ആന്തരികാവയവങ്ങളി ല്‍ രക്തസ്രാവമുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്. ഇതെല്ലാം കൊലപാതക സൂചനയാണ് നല്‍കുന്ന ത്. 2019 ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരത്തെ മുറിക്കുള്ളില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെ ത്തി യത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.