സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതിയില്‍ നിന്ന് ഇഡി കൈപ്പറ്റി
കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കി.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് ഇഡിക്ക് രഹസ്യ മൊഴിയുടെ പകര്‍പ്പ് നല്‍കിയത്.
ഇഡി ഇതിനായി നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഇതിനൊപ്പം ഡോളര്‍ കേസിലെ രഹസ്യമൊഴി വേണമെന്ന ഹര്‍ജി ജൂണ്‍ 22 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
കസ്റ്റംസിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് നേരത്തെ ഈ മൊഴി നല്‍കാതിരുന്നത്. എന്നാല്‍, ഇഡി ഇപ്പോള്‍ വീണ്ടും ഹര്‍ജിയുമായി സമീപിച്ചിരിക്കുകയാണ്. കസ്റ്റംസിനോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. ഇതിനു ശേഷമേ ഡോളര്‍ കടത്തിലെ മൊഴി ഇഡിക്കു ലഭിക്കുകയുള്ളു.
2020 ല്‍ സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് ഇഡി ചോദിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ സ്വപ്‌ന മൊഴി പറഞ്ഞിട്ടുണ്ടെന്നാണ് കസ്റ്റംസ് പറഞ്ഞിട്ടുള്ളത്.
എന്നാല്‍ മൊഴി പുറത്തുവിടാന്‍ കസ്റ്റംസ് തയ്യാറായിരുന്നില്ല. ഇപ്പോള്‍ കസ്റ്റംസ് അന്വേഷണം പൂര്‍ത്തിയായതിനാല്‍ മൊഴി പകര്‍പ്പ് തങ്ങള്‍ക്കും വേണമെന്ന് ഇഡി ആവശ്യപ്പെടുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.