കെപിസിസി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ഡിസിസിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് വിശ്വനാഥ പെരുമാളിന്റെ പ്രസംഗം.മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വനാഥ പെരുമാള്‍ പ്രസംഗത്തില്‍ ചോദി ച്ചത്
കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതി രെ കേസെടുത്ത് പൊലീസ്. എഐസിസി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗ ണ്‍ പൊലീസ് കേസെടുത്തത്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ട് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രയോഗം.
കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നതും സമൂഹത്തില്‍ കലാ പം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും ചൂ ണ്ടിക്കാട്ടിയാണ് സിപിഎം പ്രവര്‍ത്തക നായ പി കെ ബിജു പരാതി നല്‍കിയത്. കെപിസിസി ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ എസ്പി ഓഫീസിലേക്ക് ഡി സിസിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെയാണ് വിശ്വനാ ഥ പെരുമാളിന്റെ പ്രസംഗം.
മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടായ സ്വപ്ന സുരേഷിന് ഇപ്പോഴും സുഖം തന്നെയാണോ എന്നായിരുന്നു വിശ്വ നാഥ പെരുമാള്‍ പ്രസംഗത്തില്‍ ചോദിച്ചത്. ഫ്രോഡുകളുടെ രാ ജാവാണ് പിണറായി വിജയനെന്നും അ ദ്ദേഹത്തെ അറസ്റ്റ് ചെയ്യണം എന്നുമാണ് പറഞ്ഞത്. ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്ത ത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന തമിഴ്‌നാട് നേതാവാണ് വിശ്വനാഥ പെരുമാള്‍. ഡിസിസി അധ്യക്ഷന്‍ അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി എന്നിവര്‍ ക്കെതിരെയും പരാതിയുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.