സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ല ക്ഷം രൂപ തിരിച്ചു തരാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് കണ്‍സള്‍ട്ടന്‍സി കമ്പനി യായ പിഡബ്ലുസി. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള കെഎസ്ഐടിഐഎല്ലിന്റെ ആ വശ്യത്തോടാണ് പിഡബ്ലുസി മുഖം തിരിച്ചത്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 19 ലക്ഷം രൂപ തിരിച്ചു തരാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരി നോട് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സ് (പിഡബ്ല്യുസി). സ്വപ്നയ്ക്കു നല്‍കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിനെ (കെഎസ്ഐടിഐഎല്‍) നല്‍കി യ കത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. തുക തിരിച്ചു പിടിക്കുന്നതിന് കെഎസ്ഐടിഐ എല്‍ നിയമോപദേശം തേടി.
സ്പേസ് പാര്‍ക്കില്‍ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസിയാണ്. 19,06,730 രൂപയാണ് ഐടി വകുപ്പ് ശമ്പളമാ യി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജിഎസ്ടി ഒഴിച്ചുള്ള തുകയായ 16,15,873രൂപ പിഡബ്ല്യുസിയില്‍ നിന്ന് ഈ ടാക്കാന്‍ കെഎസ്ഐടിഐഎല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ധനകാര്യപരി ശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
പിഡബ്ല്യുസിയില്‍നിന്ന് തുക ഈടാക്കാന്‍ കഴിയാതെ വന്നാല്‍ അന്നത്തെ ഐടി സെക്രട്ടറിയും കെ എ സ്ഐടിഐഎല്‍ ചെയര്‍മാനുമായിരുന്ന എം.ശിവശങ്കര്‍, അന്നത്തെ എംഡി സി.ജയശങ്കര്‍ പ്രസാദ്, സ്പെഷല്‍ ഓഫിസറായിരുന്ന സന്തോഷ് കുറുപ്പ് എന്നിവരില്‍നിന്ന് തുല്യമായി തുക ഈടാക്കണമെന്നും ശുപാര്‍ശ ചെയ്തിരുന്നു.
സ്വപ്ന സുരേഷ് ജോലിക്കായി സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയി രുന്നു. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് അറി യാമായിരുന്നെന്നും അപേക്ഷിക്കുകയോ അഭിമുഖത്തില്‍ പങ്കെടുക്കുകയോ ചെയ്യാതെയാണ് സ്പേസ് പാ ര്‍ക്കില്‍ നിയമിച്ചതെന്നു സ്വപ്നയും വെളിപ്പെടുത്തിയിരുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.